Image

പൊതു പ്രവര്‍ത്തകര്‍ക്കും എല്ലാവരെയും പോലെ അവരുടെ പ്രൈവസിക്കു അവകാശമുണ്ട്

ജെ .എസ്സ് അടൂര്‍ Published on 06 August, 2018
പൊതു പ്രവര്‍ത്തകര്‍ക്കും എല്ലാവരെയും പോലെ അവരുടെ പ്രൈവസിക്കു അവകാശമുണ്ട്
കേരളത്തിലെ മുഖ്യമന്ത്രിക്കു ഏറ്റവും നല്ല ചികിത്സയും വിശ്രമവും വേണ്ടിയിട്ടാണ് അമേരിക്കയിലെ മേയോ ക്ലിനിക്കിലേക്കു പോകുന്നത്. അദ്ദേഹത്തിന് അടിയന്തര മെഡിക്കല്‍ അറ്റെന്‍ഷന്‍ വേണ്ട രോഗാവസ്ഥയുണ്ടെങ്കില്‍ ലോകത്തിലെ ഏറ്റവും നല്ല ചികിത്സ ലഭ്യമാക്കണം എന്നാണ് എന്റെ പക്ഷം. ഒരാള്‍ക്ക് രോഗാവസ്ഥ വെളിപ്പെടുത്തണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് അവരാണ്. സാധാരണ അസുഖങ്ങള്‍ക്ക് ആരുമേയോ ക്ലിനിക്കില്‍ പോകാറില്ല. ഇവിടെ എവിടെയെങ്കിലും പോയാല്‍ രോഗ വിവരത്തിന്റെ പ്രൈവസി കാക്കുവാനൊക്കുകയില്ല. ആ പത്തൊമ്പത് ദിവസവും മീഡിയപ്പടയും ഓ ബി വാനും ആശുപത്രിയുടെ മുമ്പില്‍ തങ്ങി കണ്ടതും കേട്ടതും എക്‌സ്‌ക്ലൂസീവൊക്കെ വെറുതെ വിളിച്ചു പറയും. മീഡിയ പടയില്‍ നിന്ന് രക്ഷ നേടി മനോസമാധാനത്തോടെ വിശ്രമിക്കുവാനും, രോഗ അവസ്ഥയുടെ സ്വകാര്യത കാക്കാനുമാണ് പല ഉന്നത രാഷ്ട്രീയ നേതാക്കളും വിദേശത്തു ചികത്സക്ക് പോകുന്നത്

ഈ വന്നകാലത്തു അമേരിക്കയില്‍ പോയി ചികില്‍സിക്കാന്‍ പാങ്ങുള്ളവര്‍ അവിടെപോകുന്നത് സാധാരണം. എ. കെ ആന്റണി മേയോ ക്ലിനിക്കില്‍ പോയപ്പോള്‍ ഇത്ര ചര്‍ച്ചയും ട്ടോളും കണ്ടില്ല. ഗോവ മുഖ്യ മന്ത്രി പരീക്കറും പോയി. അധികാരത്തില്‍ ഉള്ളവര്‍ പലരും അവരുടെ രോഗാവസ്ഥ രഹസ്യമായി വക്കുന്നത് സാധാരണയാണ്. അത് മാത്രമല്ല പൊതു പ്രവര്‍ത്തകര്‍ക്കും എല്ലാവരെയും പോലെ അവരുടെ െ്രെപവസിക്കു അവകാശമുണ്ട്. പണ്ട് വാജ്‌പോയ് പോയപ്പോള്‍ എഫ് ബി യും ടീവി പ്പടയും ഇല്ലാത്തത് അദ്ദേഹത്തിന്റ ഭാഗ്യം.

ബഹുമാനപ്പെട്ട മുഖ്യ മന്ത്രിക്കു ആയുരാരോഗ്യ സൗഖ്യങ്ങള്‍ നേരുന്നു

പൊതു പ്രവര്‍ത്തകര്‍ക്കും എല്ലാവരെയും പോലെ അവരുടെ പ്രൈവസിക്കു അവകാശമുണ്ട്
Pinarayi Vijayan
പൊതു പ്രവര്‍ത്തകര്‍ക്കും എല്ലാവരെയും പോലെ അവരുടെ പ്രൈവസിക്കു അവകാശമുണ്ട്
J S Adoor
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക