44 വയസ്സിന്റെ ചെറുപ്പവും സൗന്ദര്യവും എന്നൊന്നുണ്ടെങ്കില്‍ അതിനുത്തരമാണ് ഐശ്വര്യ റായ് എന്നാണ് ലോകമെങ്ങുമുളള ആരാധകര്‍ ഒരുപോലെ പറയുന്നത്. ലോക സുന്ദരിപട്ടം നേടിയ പലരും സിനിമയുടെ വെള്ളിവെളിച്ചത്തില്‍ നിന്ന് മാഞ്ഞിട്ടും ലോക സൗന്ദര്യ വേദിയില്‍ തുടങ്ങി ജൈത്രയാത്ര ഐശ്വര്യ റായ് ഇന്നും തുടര്‍ന്നു കൊണ്ടോയിരിക്കുകയാണ്. അമ്മയായിട്ടും 44 വയസ്സായിട്ടും ആഷിന്റെ അത്ഭുത സൗന്ദര്യത്തിന് മാറ്റമൊന്നുമില്ല. പ്ലാസ്റ്റിക് സര്‍ജറി സര്‍വ്വസാധാരണമായ ബോളിവുഡില്‍ ആഷിന്റെ സൗന്ദര്യത്തിന് പിന്നിലും അത്യാവശ്യം പ്ലാസ്റ്റിക് സര്‍ജറികളുണ്ടെന്ന വിവാദങ്ങളും വന്നിട്ടുണ്ട്.
സാധാരണ നടിമാര്‍ പ്ലാസ്റ്റിക് സര്‍ജറിയേക്കുറിച്ച് ചോദിക്കുമ്പോള്‍ പൊട്ടിത്തെറിക്കുകയോ ഒരിക്കലുമില്ലെന്ന് കള്ളം പറയുകയോ ചെയ്യുമ്പോള്‍ ഇതൊന്നും നിഷേധിക്കാതെ മറുപടി നല്‍കിയിരിക്കുകയാണ് ഐശ്വര്യ. 'എന്തു മാറ്റങ്ങള്‍ക്ക് വിധേയമാകണം എന്ന കാര്യം അവനവന്റെ താല്‍പ്പര്യമാണ്. എന്നാല്‍ ആ മാറ്റത്തെക്കുറിച്ച് കൃത്യമായ ധാരണയുണ്ടാകണമെന്നതാണ് പ്രധാനം. ഇരുപത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് എന്നെങ്കിലും മുടി കളര്‍ ചെയ്തിട്ടുണ്ടോ എന്ന് ചോദിച്ചാല്‍ ഞാനില്ലെന്നാകും പറയുക. പിന്നീട് ഒരുബ്രാന്ഡിന് വേണ്ടി പ്രവര്‍ത്തിച്ചപ്പോള്‍ പരീക്ഷണങ്ങള്‍ക്ക് തയ്യാറാവുകയും അത് വിജയകരമാവുകയും ചെയ്തു.' ആഷ് പറഞ്ഞു. പ്ലാസ്റ്റിക് സര്‍ജറിക്ക് വിധേയയായിട്ടുണ്ടെന്ന് തുറന്നു പറഞ്ഞില്ലെങ്കിലും അത് നിഷേധിക്കാത്ത ആഷിന്റെ സമീപനത്തെ ആരാധകര്‍ അഭിനന്ദിച്ചു.