കേരളം അടുത്ത കാലത്തു കണ്ട ഏറ്റവും വലിയ പ്രളയ കെടുതിയില്‍ ദുരിതമനുഭവിക്കുന്ന ജനങ്ങളുടെ സാഹചര്യം കണക്കിലെടുത്ത്, റോഷന് ആന്‍ഡ്രൂസ് സംവിധാനം ചെയ്ത് നിവിന്‍ പോളി അഭിനയിക്കുന്ന ബ്രഹ്മാണ്ഡ ചിത്രം കായംകുളം കൊച്ചുണ്ണിയുടെ റിലീസ് തീയതി മാറ്റിവെച്ചു. ഓണ ചിത്രമായി ആഗസ്റ്റ് 17ന് ചിത്രം റിലീസ് ചെയ്യുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. പുതിയ റിലീസ് തിയതി പിന്നീട് അറിയിക്കുമെന്നും അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. ട്വിറ്ററിലൂടെയാണ് അണിയറ പ്രവര്‍ത്തകര്‍ ഇത് അറിയിച്ചത്.
ബോബി സഞ്ജയ് തിരക്കഥ ടീം തിരക്കഥ എഴുതി റോഷന് ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഇത്തിക്കര പക്കിയായി മോഹന്‍ലാല്‍ എത്തുന്നുണ്ട്. പ്രിയ ആനന്ദ്, ബാബു ആന്റണി, സണ്ണി വെയ്ന്‍, ഷൈന്‍ ടോം ചാക്കോ, മണികണ്ഠന് ആചാരി തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.