ഹൂസ്റ്റന്‍: ശ്രീ ഗുരുവായൂരപ്പന് വിശ്വാസികള്‍ ഓണാഘോഷം പ്രളയ ദുരിത സഹായ ദിനമായി ആഗസ്റ്റ് 19 ഞായറാഴ്ച ആചരിക്കാന്‍ തീരുമാനിച്ചു.
ഹൂസ്റ്റണ്‍ ശ്രീ ഗുരുവായൂരപ്പന് ക്ഷേത്ര വിശ്വാസികളുടേയും മറ്റ് സാമൂഹ്യ സാംസ്കാരിക രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടേയും സമ്പൂര്‍ണ്ണ സഹകരണത്തോടെ നടത്തുന്ന ഈ ഓണത്തിന്റെ ഒത്തുചേരലില്‍ നിങ്ങളോരുത്തരുടേയും നന്മ നിറഞ്ഞ മഹാമനസ്കത ഉണരട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.
ഈ അവരത്തില്‍ സമാഹരിക്കുന്ന സംഭാവനയുടെ വലിയൊരു പങ്ക് പ്രളയ ദുരിതമനുഭവിക്കുന്നവര്‍ക്കുവേണ്ടി നല്കാന് ശ്രീ ഗുരുവായൂരപ്പന് ക്ഷേത്ര ഭാരവാഹികള്‍ തീരുമാനിച്ചതായി പ്രസിഡന്റ് ബിജു പിളള അറിയിച്ചു.
ആഗസ്റ്റ് 19 ഞായറാഴ്ച രാവിലെ 11 മണി മുതല്‍ 3 മണി വരെ ഹൂസ്റ്റന്‍ മി സൌറി സിറ്റിയിലുള്ള 2210 സ്റ്റാഫോര്‍ഡ് ഷെയര്‍, കനാനായ കമ്യൂണിറ്റി സെന്റ്ര് ആഡിറ്റോറിയത്തില്‍ വച്ച് നടക്കുന്ന പരിപാടിയില്‍ ഡോ. എം.വി.പിള്ള മുഖ്യ അതിഥിയായിരിക്കും.
സാംസ്കാരിക സമ്മേളനം, അന്നദാനം എന്നിവയോടെ നടത്തപ്പെടുന്ന സഹായഹസ്തങ്ങള്‍ക്കായി ഒത്തുചേരുന്ന ചടങ്ങിലേക്ക് ഹൂസ്റ്റണിലെ എല്ലാ സുമനസ്സുകളേയും സ്നേഹാദരങ്ങളോടെ ക്ഷേത്ര ഭാരവാഹികള്‍ സവിനയം ക്ഷണിച്ചു കൊള്ളുന്നു.
വിശദ വിവരങ്ങള്‍ക്കു് ബന്ധപ്പെടുകഛ ഡോ. ബിജു പിള്ള
832 247 3411, അനില്‍ ഗോപിനാഥ് 9736403831, രമാ ശങ്കര്‍ 4046809787 & 7137298994.