Image

ഗണേശ ഭഗവാന്റെ പേരില്‍ വോട്ട് തേടി; റിപ്പബ്ലിക്കന്‍ പാര്‍ട്ടി ക്ഷമ ചോദിച്ചു

Published on 20 September, 2018
ഗണേശ ഭഗവാന്റെ പേരില്‍ വോട്ട് തേടി; റിപ്പബ്ലിക്കന്‍  പാര്‍ട്ടി ക്ഷമ ചോദിച്ചു
ഹൂസ്റ്റണ്‍: ഗണേശ ഭഗവാന്റെ ചിത്രത്തോടൊപ്പം പാര്‍ട്ടിയുടെ പ്രചാരണം ലക്ഷ്യമിട്ട് പരസ്യചിത്രം പ്രസിദ്ധീകരിച്ചതില്‍ ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടി റിപ്പബ്ലിക്കന്‍ പാര്‍ട്ടി ക്ഷമ ചോദിച്ചു.

ഗണേശ ചതുര്‍ഥി ആഘോഷങ്ങളുടെ ഭാഗമായി സെപ്റ്റംബര്‍ 13ലെപത്രങ്ങളില്‍ വന്നപരസ്യമാണ് വിവാദമായത്. ഹിന്ദുക്കളുടെ പിന്തുണ തേടുകയായിരുന്നു ലക്ഷ്യം. 'നിങ്ങള്‍ ആരെ ആരാധിക്കും? ആനയെയോ കഴുതയെയോ? ഏതു വേണമെന്നു നിങ്ങള്‍ക്കു തെരഞ്ഞെടുക്കാം.' ഇതായിരുന്നു പരസ്യ വാചകം. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ചിഹ്നം ആനയാണ്. ഡമോക്രാറ്റുകളുടേത് കഴുതയും.

പരസ്യത്തിനെതിരെ ഹിന്ദു അമേരിക്കന്‍ ഫൗണ്ടേഷന്‍ (എച്ച്.എ.എഫ്) ബോര്‍ഡ് അംഗം റിഷി ഭുട്ടാഡ അടക്കം നിരവധി പേര്‍പ്രതിഷേധമുയര്‍ത്തി. വോട്ട് തേടാന്‍ ഗണേശ ഭഗവാനോടുള്ള ഭക്തി ഉപയോഗിക്കുന്നത് ശരിയല്ലെന്നവര്‍ ചൂണ്ടിക്കാട്ടി. മാത്രവുമല്ല, ഹിന്ദുക്കള്‍ മ്രുഗങ്ങളെ ആരാധിക്കുന്നവരാണെന്ന് പറഞ്ഞു സ്‌കൂളുകളില്‍ കുട്ടികളെകളിയാക്കുന്ന അവസ്ഥക്കും ഇത് കാരണമാകും.

വോട്ട് ചോദിക്കാന്‍ മത ചിഹ്നം ഉപയോഗിച്ചതിനെഹൂസ്റ്റണില്‍ നിന്നു കോണ്‍ഗ്രസിലേക്കുള്ള ഡമോക്രാറ്റിക് സ്ഥാനാര്‍ഥി (22-ം ഡിസ്ട്രിക്ട്) ശ്രീ പ്രസ്റ്റന്‍ കുല്ക്കര്‍ണിയും ചോദ്യം ചെയ്തു

ഇതേത്തുടര്‍ന്ന് കൗണ്ടി റിപ്പബ്ലിക്കന്‍ ചെയര്‍ ജേസി ജെട്ടന്‍ ക്ഷമ ചോദിച്ചു. പര്‍ട്ടിയുടെ ആദ്യത്തെ കൊറിയന്‍ വംശജനായ ചെയര്‍ ആണ് അദ്ധേഹം

ഹൈന്ദവ വിശ്വാസങ്ങളെ വ്രണപ്പെടുത്താന്‍ ലക്ഷ്യമിട്ടല്ല പരസ്യം പ്രസിദ്ധീകരിച്ചതെന്ന്ജെട്ടന്‍പറഞ്ഞു. ഗണേശ ചതുര്‍ഥിയെന്ന ആഘോഷത്തെ സ്വാഗതം ചെയ്യുക തന്നെയാണ് പാര്‍ട്ടിയും ഉദ്ദേശിച്ചത്. വിശ്വാസങ്ങളെ വ്രണപ്പെടുത്തിയെങ്കില്‍ ക്ഷമിക്കണം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക