ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം 'ആന്‍ ഇന്റര്‍നാഷണല്‍
ലോക്കല്‍ സ്റ്റോറി'യുടെ ലൊക്കേഷനില്‍ പിറന്നാളാഘോഷിച്ച് നടനും
സംവിധായകനുമായ ഹരിശ്രീ അശോകന്. അണിയറപ്രവര്‍ത്തകരും താരങ്ങളും
കുടുംബവുമൊക്കെ ഒന്നിച്ചായിരുന്നു ആഘോഷത്തിന്റെ ഭാഗമാവാന്‍
ലൊക്കേഷനിലെത്തിയത്. നന്ദു, സുരേഷ് കൃഷ്ണ,ധര്മജന്, ജാഫര്‍ ഇടുക്കി,
രാഹുല്‍, ടിനി ടോം, മനോജ് കെ. ജയന്, കുഞ്ചന്‍, ബൈജു എന്നിവര്‍ സെറ്റില്‍
ഉണ്ടായിരുന്നു.
ഇതാദ്യമായാണ് ഭാര്യയും മകളും മോളുടെ
കുഞ്ഞുമൊക്കെയായി ഒരു ലൊക്കേഷനില്‍ ഞാനെന്റെ പിറന്നാള്‍ ആഘോഷിക്കുന്നത്.
എല്ലാവരുടെയും സാന്നിധ്യത്തില്‍ ഒരാഘോഷമെന്നത് സന്തോഷം പകരുന്നു.
എല്ലാരുടെയും സ്നേഹത്തിന് നന്ദി,' പിറന്നാള്‍ ആഘോഷത്തിനൊടുവില്‍ ഹരിശ്രീ അശോകന് പറഞ്ഞു.
എസ്
സ്ക്വയര്‍ സിനിമാസിന്റെ ബാനറില്‍ എം.ഷിജിത്ത്, ഷഹീര്‍ ഷാന്‍ എന്നിവരാണ്
'ആന്‍ ഇന്റര്‍നാഷണല്‍ ലോക്കല്‍ സ്റ്റോറി'യുടെ നിര്‍മാണം. രഞ്ജിത്ത്, ഇബന്,
സനീഷ് അലന് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും
ഒരുക്കിയിരിക്കുന്നത്. രാഹുല്‍ മാധവ്, ധര്മ്മജന് ബോള്‍ഗാട്ടി, ബിജു
കുട്ടന്, ദീപക്, അശ്വിന് ജോസ്, മനോജ് കെ.ജയന്, ടിനി ടോം, സൗബിന്
ഷാഹീര്‍, കലാഭവന്‍ ഷാജോണ്‍, സലീംകുമാര്‍, കുഞ്ചന്‍, സുരേഷ് കൃഷ്ണ, ജാഫര്‍
ഇടുക്കി, അബു സലീം, മാല പാര്‍വ്വതി, ശോഭ മോഹന്‍, നന്ദലാല്‍, ബൈജു സന്തോഷ്,
സുരഭി സന്തോഷ്, മമിത ബൈജു, രേഷ്മ തുടങ്ങി വന്‍താരനിര തന്നെ
ചിത്രത്തിലുണ്ട്. ഹരിശ്രീ അശോകനും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
സെപ്റ്റംബര്‍ 3 നാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്