ന്യൂ സൗത്ത് വെയില്‍സ്: ഓസ്ട്രേലിയയിലെ ന്യൂ സൗത്ത് വെയില്സിലുള്ള വായോംഗില് പരിശുദ്ധ കന്യാമറിയത്തിന്റേയും വിശുദ്ധ അല്‍ഫോന്‍സാമ്മയുടെയും തിരുനാളും ഇടവക ദിനാചരണവും ഒക്ടോബര്‍ 12 ,13 തീയതികളില്‍ നടക്കും.
തിരുനാളിന് മുന്നോടിയായി ഫാ ഷിജു സൈമണ്‍ നയിക്കുന്ന വചന പ്രഘോഷണവും പരിശുദ്ധ കുബാനയുടെ ആരാധനയും ഒക്ടോബര്‍ 7 നു വൈകിട്ട് 5 മണി മുതല്‍ നടക്കും
ഒക്ടോബര്‍ 12 ന് വൈകുന്നേരം 5ന് വാര്നെര്വെല് ട േങമൃ്യ ങമരസശഹഹീു രമവേീഹശര രവൗൃരവ ല്‍ തിരുനാളിന് തുടക്കം കുറിച്ച് വികാരി ഫാ. ലിയോണ്‍സ് മൂശാരി പറമ്പില്‍ കൊടിയേറ്റവും തിരുസ്വരൂപ വെഞ്ചരിപ്പും പ്രതിഷ്ഠയും നടത്തി. തുടര്‍ന്ന് ആഘോഷമായ തിരുനാള്‍ കുര്‍ബാന അര്‍പ്പിച്ചു. ഫാ. ജോബി ജോര്‍ജ് ഢഇ തിരുനാള്‍ സന്ദേശം നല്കി. തുടര്‍ന്നു നടന്ന ഇടവക ദിനാചരണത്തില്‍ ഫാ. ഫിലിപ്പ് ങടഎട, ഫാ. വിന്‍സെന്റ് ഢഇ , ഫാ. ലിയോണ്‍സ് തുടങ്ങിയവര്‍ പങ്കെടുത്തു. തുടര്‍ന്നു കുട്ടികളുടെ കലാ സന്ധ്യയും സ്നേഹ വിരുന്നും നടന്നു.
13 ന് (ശനി) തിരുനാള്‍ ദിനത്തില്‍ സീറോ മലബാര്‍ മെല്‍ബണ്‍ രൂപതയുടെ വികാരി ജനറാള്‍ ഫാ. ഫ്രാന്‍സിസ് കോലഞ്ചേരി നേതൃത്വത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. ഫാ. ഷാജു ചാമപ്പാറ ഫാ. ലിയോണ്‍സ് എന്നിവര്‍ സഹ കാര്‍മികരായിരിക്കും. തുടര്‍ന്നു വിശുദ്ധരുടെ തിരുസ്വരൂപവും വഹിച്ച് ആഘോഷമായ തിരുനാള്‍ പ്രദക്ഷിണവും ലദീഞ്ഞും പരിശുദ്ധ കുര്ബാനായുടെ ആശീര്‍വാദവും ഇന്‍ഡോസ് റിഥം സിഡ്നിയയുടെ ചെണ്ടമേളവും സ്നേഹ വിരുന്നും നടക്കും.
തിരുനാളിന്റെ വിജയത്തിനായ വികാരിയുടെയും കൈക്കാരന്മാരുടേയും നേതൃത്വത്തില്‍ വിപുലമായ കമ്മിറ്റി നേതൃത്വം നല്കുന്നു .
റിപ്പോര്‍ട്ട്: ടോം ജോസഫ്