മുംബൈ: മുംബൈ മലാഡില്‍
ബാഗിനുള്ളില്‍ ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തിയ മൃതദേഹം മോഡല്‍ മാനസി
ദീക്ഷിതിന്റേതാണെന്ന് തിരിച്ചറിഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് മാനസിയുടെ
ആണ്‍സുഹൃത്ത് സെയ്ദിനെ അറസ്റ്റ് ചെയ്തതായി മുംബൈ പൊലീസ്
അറിയിച്ചു.
കഴിഞ്ഞദിവസമാണ് മലാഡില്‍ റോഡരികില്‍നിന്ന് മൃതദേഹം അടങ്ങിയ
ബാഗ് കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം
മാനസിയുടേതാണെന്ന് തിരിച്ചറിഞ്ഞത്.
മൊബൈല്‍ഫോണ്‍ കേന്ദ്രീകരിച്ചുള്ള
അന്വേഷണത്തിലാണ് കൊലപാതകത്തില്‍ ആണ്‍സുഹൃത്തിന് പങ്കുണ്ടെന്ന സൂചന പൊലീസിന് ലഭിച്ചത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല