ഭാഗ്യത്തിന് അമേരിക്കയില്‍ രണ്ടു പ്രധാന
രാഷ്ട്രീയ പാര്ട്ടി്കളെ ഉള്ളുവെന്നത് ആശ്വാസകരം. കൂടുതല്‍ ചിന്തിച്ച്,
അപഗ്രഥിച്ചു, പ്രകടനപത്രിക അരച്ച് കലക്കി വിശകലനം ചെയ്ത്,
താരതമ്യപ്പെടുത്തി പ്രത്യേകിച്ച് തല പുണ്ണാക്കേണ്ട കാര്യമില്ലല്ലോ.
“തമ്മില്‍ഭേദം തൊമ്മനെ” എന്ന മനോഭാവത്തില്‍ ഇഷ്ടപ്പെട്ടവര്ക്ക്ാ വോട്ടു
രേഖപ്പെടുത്തിയാല്‍ മാത്രം മതി. നാട്ടിലെ പോലെ വീടുതോറും കയറി ഇറങ്ങുന്ന
വിവിധ പാര്‍ട്ടി അണികളുടെ വാചകമടിയും കേള്‍ക്കേ ണ്ട, കാതടപ്പിക്കുന്ന
നാലായിരം ആമ്പിയറിന്റെ മൈക്ക് പ്രചാരണം കേള്‍ക്കേ ണ്ട, മാത്രമല്ലപിരിവും
പേടിക്കേണ്ട.
അമേരിക്കയിലെപ്രസിഡണ്ട് തിരഞ്ഞെടുപ്പില്‍ അവസാന വിധി ഒഹായോ അല്ലെങ്കില്‍
ഫ്ലോറിഡയിലെ വോട്ടുകള്‍ ആണെന്ന് പലപ്പോഴും കേട്ടിട്ടുണ്ട്. പക്ഷെ ഇത്
ഇടക്കാല തിരഞ്ഞെടുപ്പായതിനാല്‍ അത്രയും വികാര വിജ്രുംഭിതന്‍ ആകേണ്ട
കാര്യവുമില്ല. പക്ഷേ“ആര് വന്നാലും നമുക്ക് യാതൊരു പ്രയോജനവുമില്ല, നമ്മള്
പണിതെടുത്താല്‍ നമുക്ക് സുഖമായി ജീവിക്കാം.” എന്ന നമ്മുടെ ഭാരതീയ ചിന്തകള്‍
സ്വല്പം മാറ്റിവെച്ച്, നമ്മുടെ ഉത്തരവാദിത്വം നിര്വമഹിക്കുന്നത് ഭാവിയില്‍
നന്നായിരിക്കും.
പ്രത്യേകിച്ചും സോഷ്യല്‍ സെക്യൂരിറ്റി, മെഡിക്കെയര്‍, ഹെല്‍ത്ത് കെയര്‍,
റിട്ടയര്മെ്ന്റ് ആനുകൂല്യങ്ങള്‍ തുടങ്ങിയവയുടെ ഫണ്ടിംഗ്, ഇമിഗ്രേഷന്‍,
ഇത്യാദിസംബന്ധമായ നയരൂപീകരണങ്ങള്‍ നടക്കുമ്പോള്പൊതുജനങ്ങളുടെ
താല്പര്യങ്ങള് പരിരക്ഷിക്കുന്നവര്‍ ആയിരിക്കണം നമ്മള് തിരഞ്ഞെടുക്കുന്ന
പ്രതിനിധികള്‍.
ഈ മിഡ് റ്റേം തിരഞ്ഞെടുപ്പില്‍ വളരെ നിര്ണ്ണാ യകമായ സ്ഥാനങ്ങളില്‍
വ്യതിയാനം പ്രതീക്ഷിക്കാവുന്നതാണ്. കൂട്ടത്തില്‍ ട്രമ്പ് ഭരണത്തിനോടുള്ള
ജനവികാരവും ഒരു പരിധി വരെ വെളിപ്പെടുത്താനും അവസ്സരം ഇപ്പോള്‍ ഇത്
മാത്രമായിരിക്കും.
അമേരിക്കന്‍ സെനറ്റിലെ 100 ല്‍ 35 സീറ്റുകള്‍, 50ല്‍36 സ്റ്റേറ്റുകളിലെ
ഗവര്ണ്ണകര്മാര്, ഹൌസ് ഒഫ് റെപ്രസന്റെട്ടെവ്സിലെ 435 സീറ്റുകള്‍ എന്നിവ
തുടങ്ങി 71 സുപ്രീംകോടതി ജസ്റ്റീസ്, 6070 സ്റ്റേറ്റ് ലെജിസ്ലേച്ചര്‍
സീറ്റുകള്‍, ഫീനിക്സ്, സാന്ഫ്രാ ന്‍സി,സ്കോ, ഓസ്ടിന്‍ പോലെയുള്ള 25 വന്‍
സിറ്റികളിലെ മേയര്മാ്ര്! വരെ ഈ ഇടക്കാല തിരഞ്ഞെടുപ്പില്‍ വിധി
കാത്തിരിക്കുന്നവര്‍ ആണെന്ന കണക്കുകൂടി ഓര്‍ത്താ ല്‍ നമ്മുടെ വോട്ടിങ്ങിന്റെ
പ്രാധാന്യവും മനസ്സിലാകും.
ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പൊതുവേ എല്ലാവരെയും അലട്ടുന്ന വിഷയം ആണ്.
അഫോര്‍ഡബിള്‍ കെയര്‍ ആക്റ്റ് അഥവാ ഒബാമാകെയര്‍ സെനറ്റില്‍ 2017 ല്‍
റിപ്പീല്‍ ചെയ്യാന്‍ നേരിയ പരാജയം നേരിട്ടതാണ്.
പൂര്വറ രോഗസ്ഥിതികള് കണക്കിലെടുത്ത് നിരവധി മുതിര്‍ന്ന് പൌരന്മാര്ക്ക്
മെഡിക്കെയരിലെ ആനുകൂല്യങ്ങള്‍ക്ക് അയോഗ്യരാക്കുന്ന ഹനയങ്ങള്എ!തിര്ക്കേ
ണ്ടതു തന്നെയാണ്. നവമ്പറിലെ തിരഞ്ഞെടുപ്പിലൂടെ കടന്ന്വരുന്നവര് യോജ്യമായ
തീരുമാനങ്ങള്‍ ഹെല്‍ത്ത് കെയര്‍ സിസ്റ്റത്തില്‍ നടപ്പിലാക്കുമെന്ന്
പ്രതീക്ഷിക്കാം.
2034ആകുമ്പോഴേക്കും സോഷ്യല്‍ സെക്യൂരിറ്റിയില്‍ മിച്ചം ഒന്നും കാണില്ലെന്നും ആയതിനാല്‍ ആനുകൂല്യങ്ങള്‍ 20% കുറഞ്ഞു പോകുമെന്നും
റിപ്പോര്‍ട്ടു കള്‍ വെളിവാക്കിയിട്ടുണ്ട്. റിപ്പബ്ലിക്കന്സ്ഞ തുടര്‍ന്നും
ഭരണത്തിലിരുന്നാല്‍, ജീവിത നിലവാര സൂചിക (കോസ്റ്റ് ഓഫ് ലിവിംഗ് ഇന്‍ഡക്സ്)
യുമായി ബന്ധിപ്പിച്ചുള്ള സോഷ്യല്‍ സെക്യൂരിറ്റിയില്പ്രാത്യാശപരമായ
മാറ്റങ്ങള്‍ വന്നേക്കാം.
അതേപോലെ പണപ്പെരുപ്പത്തിനേക്കാള്‍ പത്തു മടങ്ങ് ഉയരുന്ന മരുന്നുവിലകള്‍
പിടിച്ചുനിര്‍ത്തേണ്ടതുണ്ട്.2017 ല്പല സ്റ്റേറ്റുകളിലായി 80 ലധികം
നിയമങ്ങള്‍ ഇതിനായികൊണ്ടുവന്നെങ്കിലും, അവയില്‍ കുറച്ചുമാത്രമേ പാസ്സാക്കി
പ്രാബല്യത്തില്‍ വരുത്തിയിട്ടുള്ളൂ. മെഡിക്കെയര്‍ മുഖേന മരുന്നുകളുടെ
വിലയില്‍ ഇളവുകള്‍ വരുത്തുന്ന കാര്യത്തില്‍ ട്രമ്പ് അനുകൂലമായ
പ്രസ്താവനകള്‍ മുന്പ്റ നടത്തിയിട്ടുണ്ട്.
റിട്ടയര്മെ്ന്റ് സമ്പാദ്യം എന്നത് വലിയ സ്ഥാപനങ്ങളില്‍ ജോലിയുള്ളവര്‍ക്ക്
401(ഗ) പോലുള്ളപദ്ധതികള്‍ മുഖേന സഹായം ചെയ്യുന്നുവെന്നതു ശരി തന്നെ.
െ്രെപവറ്റ് കമ്പനികളില്‍ മുമ്പത്തെപോലെ പെന്ഷുന്‍ വ്യവസ്ഥ
ഇല്ലാതായിക്കൊണ്ടിരിക്കുന്നു.. 60 മില്ല്യന്‍ ആള്ക്കാിര് ചെറു
സ്ഥാപനങ്ങളില്‍ ഒരു സമ്പാദ്യ രീതികളിലും പെടാതെ ആശങ്കയിലാണ്. കുറെ
സംസ്ഥാനങ്ങളില്സമ്പാദ്യ ശീലം ത്വരിതപ്പെടുത്തുന്നതിനായി പദ്ധതികള്‍
നടപ്പിലാക്കിക്കൊണ്ടിരിക്കുന്നു. രാജ്യവ്യാപകമായി ഇത്
നടപ്പിലാക്കണമെങ്കില്‍ ദേശീയ നയങ്ങളും പദ്ധതികളും പ്രാബല്യത്തില്‍ വരണം.
സൈബര്‍ സെക്യൂരിറ്റിയില്‍ കൂടുതല്‍ ശ്രദ്ധ നടപ്പിലാക്കെണ്ടിയിരിക്കുന്നു.
ഇതെല്ലാം വിധത്തില്‍ തട്ടിപ്പുകളും വെട്ടിപ്പുകളും നടമാടുന്നു. കൂടുതലും
തട്ടിപ്പുകള്‍ക്ക് ഇരയാവുന്നത് പ്രായമേറിയവരാണ്. പ്രായമേറിയവരെ
പരിചരിക്കാനും അവരുടെപരിരക്ഷക്കുമായി പകുതിയലധികം സംസ്താനങ്ങളില്‍ കെയര്‍
ആക്റ്റ് നടപ്പിലാക്കിക്കൊണ്ടിരിക്കുന്നു. അവര്‍ക്ക് വേണ്ടുന്ന ട്രെയിനിംഗ്
മുതല്‍ പല സംവിധാനങ്ങളും രാജ്യത്താകെ വ്യാപകമാക്കേണ്ടിയിരിക്കുന്നു.
മെഡിക്കെയര്‍ വൌച്ചര്‍ പ്ലാനുകള്‍, മെടിക്കേയ്ട് ബ്ലോക്ക് ഗ്രാന്റ്തു
ടങ്ങിയ ചര്ച്ചചകള് വന്‍ കുത്തക സ്ഥാപനങ്ങളെ സഹായിക്കാനുള്ളവ ആകുമെന്ന്
പരക്കെ പരാതികള്‍ ഉയര്ന്നി ട്ടുണ്ട്.
വിവേചനങ്ങളും അസമത്വങ്ങളും പലയിടത്തും തല പൊക്കിക്കൊണ്ടിരിക്കുന്നു.ലഹരി
മരുന്നുകളും മാര്വ്വാ നയുടെ വ്യാപകമായ സ്വതന്ത്ര വില്പനയും, ഒരു വശത്ത്
യുവതലമുറയെ അടിമകള്‍ ആക്കിക്കൊണ്ടിരിക്കുന്നു. മറുവശത്ത് ഇലക്ട്രിസിറ്റി,
ഗ്യാസ് തുടങ്ങിയവയുടെ വിലക്കയറ്റം, ഇങ്ങനെ പലപല പ്രശ്നങ്ങള്‍
ഉരുത്തിരിയുമ്പോള്‍ നാം വോട്ടു ചെയ്തു ജയിപ്പിച്ചു വിടുന്നവര്‍
ജനതാല്പരര്യങ്ങള് പരിരക്ഷിക്കുമെന്ന് പ്രത്യാശിക്കണമെങ്കില്‍, നമ്മുടെ
ഉത്തരവാദിത്വം വേണ്ട രീതിയില്‍ വിനിയോഗിക്കുക. നമ്മുടെ ശബ്ദം നമ്മുടെ
വോട്ടിലൂടെ തലസ്ഥാന നഗരിയില്‍ മുഴങ്ങട്ടെ..
(തുടരും)
The truth about debt as presented by a different source here. Also keep in mind that most of them did not use the debt to personally enrich themselves but as part of public policy. Federal Reserve has also a part in it. So we were living at the expense of future generations.
https://www.snopes.com/fact-check/who-increased-the-debt/
Ronald Reagan:
Took office January 1981. Total debt: $848 billion
Left office January 1989. Total debt: $2,698 billion
Percent change in total debt: +218%
George H.W. Bush:
Took office January 1989. Total debt: $2,698 billion
Left office 20 January 1993. Total debt: $4,188 billion
Percent change in total debt: +55%
Bill Clinton:
Took office 20 January 1993. Total debt: $4,188 billion
Left office 20 January 2001. Total debt: $5,728 billion
Percent change in total debt: +37%
George W. Bush:
Took office 20 January 2001. Total debt: $5,728 billion
Left office 20 January 2009. Total debt: $10,627 billion
Percent change in total debt: +86%
Barack Obama:
Took office 20 January 2009. Total debt: $10,627 billion
Total debt (as of the end of April 2011): $14,288 billion
Percent change in total debt: +34%