ടെന്‍ഷനുണ്ട്'; സനൂപിനൊപ്പമുള്ള ആദ്യ ചിത്രത്തെ കുറിച്ച് സനുഷ
Published on 29 October, 2018
താര സഹോദരങ്ങളായ സനുഷയും സനൂപും തിരശീലയില്‍ ആദ്യമായി
ഒന്നിക്കുന്നു. സോഷ്യല്‍ മീഡിയയിലൂടെ സനുഷ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
സനൂപ് ഒപ്പം അഭിയിക്കുന്നത് കൗതകവും അതോടൊപ്പം ടെന്‍ഷനും ഉണ്ടാക്കുന്ന
കാര്യമാണെന്ന് സനുഷ ഫെയ്സ്ബുക്കില്‍ കുറിച്ചു. റോജിന്‍ തോമസ് സംവിധാനം
ചെയ്യുന്ന ചിത്രത്തിലാണ് ഇരുവരും ആദ്യമായി ഒന്നിക്കുന്നത്.
'നിങ്ങള്‍
എപ്പോഴാണ് ഒന്നിച്ച് വര്‍ക്ക് ചെയ്യുകയെന്ന് എല്ലാവരും എപ്പോഴും
ചോദിക്കാറുണ്ട്. എന്റെ കുഞ്ഞനിയന് സനൂപിനൊപ്പം ഒന്നിച്ച് വര്‍ക്ക് ചെയ്യുക
എന്നത് എന്റെ സ്വപ്നമാണ്. അവനൊപ്പം അഭിനയിക്കുന്പോള്‍ ഒരേ സമയം കൗതുകവും ചെറിയ
ടെന്‍ഷനുമുണ്ട്. എന്നെക്കാള്‍ നന്നായി അവന് അവന്റെ ജോലി ചെയ്യാന്‍ അറിയാമെന്നതു
കൊണ്ടുതന്നെ. ഇതെന്നെ സംബന്ധിച്ച് തീര്‍ത്തും ചലഞ്ചിംഗായ ഒന്നാണ്'.
സനൂപുമൊത്തുള്ള ചിത്രം പങ്കുവച്ച് സനുഷ കുറിച്ചു.
ചിത്രത്തിന്റെ പേരോ
മറ്റ് വിശേഷങ്ങളോ പുറത്ത് വിട്ടിട്ടില്ല. നീല്‍ഡി കുന്‍ഹയുടെ ഛായാഗ്രഹണത്തില്‍
ചിത്രത്തിന് ഗാനങ്ങളൊരുക്കുന്നത് രാഹുല്‍ സുബ്രഹ്മണ്യമാണ്. സിനിമയില്‍ നിന്ന്
ഒരിടവേള എടുത്തിയിരിക്കുന്ന സനുഷയുടെ തിരിച്ചു വരവ് ചിത്രം കൂടിയാകും ഇത്. സനൂപ്
ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ച ജോണി ജോണി യെസ് അപ്പ് തീയേറ്ററുകളില്‍
പ്രദര്‍ശനം തുടരുകയാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല