ഡാളസ് : കേരള അസോസിയേഷന് ഓഫ് ഡാള്ളസിന്റെ സാംസ്ക്കാരിക സമ്മേളനം നവംബര്‍
10-നു ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് ഗാര്‍ലാന്‍ഡ് ബ്രോഡ് വേയിലുള്ള
അസോസിയേഷന് ഓഫീസില്‍ വെച്ച് നടത്തുന്നതായിരിക്കും. പ്രശസ്ത സാഹിത്യകാരന്
സതീഷ് ബാബു പയ്യന്നൂര്‍, ആണ് സാംസ്ക്കാരിക സമ്മേളനത്തിനു നേതൃത്വം
നല്‍കുന്നത്.
"നവ കേരളം ; ഭാഷയും, സമൂഹവും " എന്ന വിഷയത്തില്‍ ചര്‍ച്ചയും
സംഘടിപ്പിച്ചിട്ടുണ്ട്. കൂടാതെ കേരള ലിറ്റററി സൊസൈറ്റി (KLS)യുടെ
സ്വീകരണവും ഉണ്ടായിരിക്കുന്നതാണ്. KAD പ്രസിഡന്റ് റോയ് കൊടുവത്തു്, KLS
പ്രസിഡന്റും സാഹിത്യകാരനുമായ ജോസ് ഓച്ചാലില്‍, KLS മുന്‍ പ്രസിഡന്റും
നോവലിസ്റ്റുമായ എബ്രഹാം തെക്കേമുറി, പ്രശസ്ത പത്രപ്രവത്തകന് പി പി
ചെറിയാന് തുടങ്ങിയ ഒട്ടേറെ പ്രമുഖര്‍ പങ്കെടുക്കുന്നതായിരിക്കും. പ്രസ്തുത
പരിപാടിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി ഗഅഉ സെക്രട്ടറി ഡാനിയേല്‍
കുന്നേല്‍ അറിയിക്കുകയുണ്ടായി.