ന്യൂയോര്‍ക്ക്: പ്രശസ്തമായ രീതിയില്‍ ന്യൂയോര്‍ക്കില്‍ പ്രവര്‍ത്തിച്ചുവരുന്ന നാട്യമുദ്ര സ്ക്കൂള് ഓഫ് ഡാന്‍സിന്റെ 16-മത് വാര്‍ഷികാഘോഷങ്ങള്‍, കണ്ണിനും മനസിനും ആനന്ദം നല്കുന്ന നൃത്തങ്ങളാല്‍ സമ്പന്നമായിരുന്നു. നവംബര്‍ 10-ാം തീയതി ശനിയാഴ്ച വൈകുന്നേരം 'ഇര്വിംങ്ടന്' ഹൈസ്ക്കൂള് ഓഡിറ്റോറിയത്തില്‍, നിറഞ്ഞു കവിഞ്ഞ കലാപ്രേമികളെ സാക്ഷിയാക്കി നടന്ന ആഘോഷങ്ങളില്‍ നാട്യമുദ്ര സ്ക്കൂളിലെ നൂറിലധികം കുട്ടികള്‍, പതിനാറു ഗ്രുപ്പുകളായി അണിനിരന്ന് വിവിധ നൃത്തരൂപങ്ങളില്‍ വിസ്മയങ്ങള്‍ തീര്‍ത്തു.
2002- ല്‍ ന്യൂയോര്‍ക്കില്‍ ആരംഭിച്ച നാട്യമുദ്ര സ്ക്കൂള് ഓഫ് ഡാന്‍സിന് ലിസാ ജോസഫ് നേതൃത്വം നല്കി വരുന്നു. ഭാരതത്തിന്റെ തനതായ നൃത്തരൂപങ്ങള്‍ പഠിക്കുന്നവരില്‍ കുട്ടികളും മുതിര്‍ന്നവരും ഉള്‍പ്പെടും. ഇന്‍ഡ്യയിലെ 'അളഗപ്പാ' യൂണിവേഴ്സിറ്റിയില്‍ നാ്ട്യമുദ്ര അഫിലിയേറ്റ് ചെയ്തിട്ടുണ്ട്.
ന്യൂയോര്‍ക്കില്‍ എലംസ്ഫോര്ഡ്, ഈസ്ററ് ചെസ്റ്റര്‍, വാപ്പിന്ഗേഴ്സ് ഫാള്‍സ്, ഡാന്‍ബറി, കൂടാതെ കണക്ടിക്കെറ്റ് സ്റ്റേറ്റിലും നാട്യമുദ്ര സ്ക്കൂളിലെ കുട്ടികള്‍ ഫോമാ, ഫൊക്കാന, ഇന്‍ഡ്യന്‍ അമേരിക്കന്‍ ഫെസ്റ്റിവല്‍, സരസ്വതി അവാര്‍ഡ്, സംസ്കൃതി ഫെസ്റ്റിവല്‍ തുടങ്ങിയ സംഘടനകള്‍ നടത്തുന്ന നൃത്തമത്സരങ്ങളില്‍ പങ്കെടുത്ത് വിജയികളായിട്ടുണ്ട്.
16-മത് വാര്‍ഷികാഘോഷങ്ങള്‍ കാണുന്നതിന് നാനാതുറകളില്‍പ്പെട്ട നൂറുകണക്കിന് കലാപ്രേമികളും എത്തിയിരുന്നു. ഓഡിറ്റോറിയം നിറഞ്ഞു നിന്ന സദസ്സിന് ലിസാ ജോസഫ് സ്വാഗതം ആശംസിച്ചു.
ലാലിനി കളത്തില്‍, സ്വപ്ന നടരാജ് എന്നിവര്‍ എം.സി.മാരായി പരിപാടികള്‍ നിയന്ത്രിച്ചു.
നാട്യമുദ്രയെപ്പറ്റി കൂടുതല്‍ അറിയുവാന്‍:
ലിസാ ജോസഫ: 914 843 9785
www.natyamudra.com