റിലീസിന് മുമ്പു തന്നെ നൂറുകോടി വരുമാനം നേടുന്ന ആദ്യ മലയാള ചിത്രമെന്ന പ്രചരണമാണ് ഒടിയന് ലഭിക്കുന്നത്. സംവിധായകന് ശ്രീകുമാര്‍ മേനോന് തന്നെയാണ് കണക്കുകള്‍ പുറത്തുവിട്ടുകൊണ്ട് ഈ പ്രചരണത്തിന് ചുക്കാന്‍ പിടിച്ചത്. എന്നാല്‍ ശ്രീകുമാര്‍ മേനോന് പുറത്തുവിട്ട കണക്കുകള്‍ വെറും നുണയാണെന്നാണ് ഇപ്പോള്‍ മലയാളത്തിലെ പ്രമുഖ നിര്‍മ്മാതാക്കളുടെ പക്ഷം.
ഇതെല്ലാം വെറും തള്ളാണെന്നും, ആന്റണി പെരുമ്പാവൂരിന്റെ വീട്ടില്‍ ഇന്‍കം ടാക്സ് റെയ്ഡുണ്ടാകാന് മാത്രമേ ഈ തള്ളുകൊണ്ട് സാധിക്കുകയുള്ളെന്നും പറയുന്ന പ്രമുഖ നിര്‍മ്മാതാവിന്റെ ഓഡിയോ ക്ലിപ് ഇപ്പോള്‍ വാട്സാപ്പില്‍ പ്രചരിക്കുന്നുണ്ട്. ശ്രീകുമാര്‍ മേനോന് അടുത്ത സിനിമ ലഭിക്കാന്‍ വേണ്ടി സൃഷ്ടിക്കുന്ന തള്ളുകളാണ് ഇതെല്ലാമെന്നും ഓഡിയോയില്‍ വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ നിര്‍മ്മാതാവ് സുരേഷ്കുമാറിന്റെ പേരില്‍ പ്രചരിക്കുന്ന ഈ ഓഡിയ ക്ലിപ് തന്റേതാണെന്ന് സുരേഷ്കുമാര്‍ ഇതുവരെയും സ്ഥിരീകരിച്ചിട്ടില്ല.
എന്നാല്‍ ശ്രീകുമാര്‍ മേനോന് അവകാശപ്പെടുന്നത് പോലെയുള്ള പ്രീ റിലീസ് ബിസ്നസ് സിനിമയ്ക്ക് നടന്നിട്ടില്ലെന്നാണ് സിനിമാ അനലിസ്റ്റുകള്‍ പറയുന്നത്. ഉദാഹരണത്തിന് തമിഴില്‍ ഒടിയന് നാല് കോടിക്ക് റൈറ്റ്സ് വിറ്റു പോയി എന്ന് ശ്രീകുമാര്‍ മേനോന്റെ കണക്കില്‍ പറയുന്നു. ഒപ്പം തമിഴില്‍ മൂന്ന് കോടിയുടെ സാറ്റ്ലൈറ്റ് റൈറ്റും വിറ്റു പോയതായി പറയുന്നു. ഇത് കൂടാതെ തമിഴ് റീമേക്ക് റൈറ്റ്സ് നാല് കോടിക്ക് പോയതായും പറയുന്നു. മൊത്തം പതിനൊന്ന് കോടിയുടെ വില്‍പ്പനയാണ് തമിഴില്‍ മാത്രം ശ്രീകുമാര്‍ മേനോന് അവകാശപ്പെടുന്നത്. ഇതേ കണക്കില്‍ തെലുങ്ക് റീമേക്ക് റൈറ്റ്സ് അഞ്ച് കോടിയും തെലുങ്ക് പ്രദര്‍ശന റൈറ്റ്സ് 5.2 കോടിയും തെലുങ്ക് സാറ്റ് ലൈറ്റ് റൈറ്റ് മൂന്ന് കോടിയും ശ്രീകുമാര്‍ മേനോന് അവകാശപ്പെടുന്നുണ്ട്.
എന്നാല്‍ ഇതെല്ലാം അവിശ്വസനീയമായ കണക്കുകളാണെന്നാണ് ചലച്ചിത്ര ലോകത്തെ മിക്കയാളുകളും പറയുന്നത്. തമിഴ് തെലുങ്ക് റീമേക്ക് റൈറ്റ്സ് കണക്ക് തീര്‍ത്തും വിശ്വസനീയമല്ല. ഒരു തമിഴ്, തെലുങ്ക് താരം പോലും കണ്ട് കമിറ്റ് ചെയ്യാത്ത ഒടിയന് ഏത് കമ്പിനിയാണ് കോടികള്‍ മുടക്കി റീമേക്ക് വാങ്ങുകയെന്നാണ് പ്രധാന ചോദ്യം.
ബി.ആര് ഷെട്ടി മഹാഭാരതം നിര്‍മ്മിക്കുമെന്ന് തീര്‍ച്ചയുള്ളപ്പോള്‍ അതിന്റെ സംവിധായകന് എന്ന സ്ഥാനത്ത് നിന്നും മാറ്റപ്പെടാതിരിക്കാനുള്ള ശ്രീകുമാര്‍ മേനോന്റെ മാര്‍ക്കറ്റിംഗ് തന്ത്രങ്ങള്‍ മാത്രമാണ് ഇതെല്ലാമെന്നാണ് വിമര്‍ശകരുടെ പക്ഷം. മലയാളത്തിലെ ആദ്യത്തെ നൂറുകോടി സിനിമയെന്ന ഖ്യാതി നേടിയെടുക്കുന്നത് സംവിധായകന് നല്കുന്ന മൈലേജിലാണ് ശ്രീകുമാര്‍ മേനോന് ലക്ഷ്യം വെക്കുന്നതെന്നാണ് വിമര്‍ശകര്‍ പറയുന്നത്. എന്തായാലും ഒടിയന്റെ റിലീസിന് ഇനി ഒരു ദിവസത്തെ മാത്രം ദൂരമുള്ളപ്പോള്‍ ചിത്രത്തിന്റെ പ്രകടനമെന്തെന്ന് കാത്തിരിക്കുകയാണ് മലയാള ചലച്ചിത്ര ലോകം