ഓയൂര്‍ (കൊല്ലം): ബെല്‍ഫാസ്റ്റിലുള്ള അനില്‍
തോമസിന്റെ പിതാവ് ചെങ്കുളം വലിയകോണത്ത് കിഴക്കേക്കര പുത്തന്‍വീട്ടില്‍
തോമസ് ചാക്കോ (89) നിര്യാതനായി. സംസ്കാരം ശനിയാഴ്ച ഉച്ചയ്ക്ക് 1.30നു
വസതിയിലെ ശുശ്രൂഷയ്ക്കുശേഷം ചെങ്കുളം സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ്
വലിയപള്ളിയില്‍ തിരുവനന്തപുരം ഭദ്രാസന മെത്രാപ്പോലീത്ത ഡോ. ഗബ്രിയേല്‍
മാര്‍ ഗ്രിഗോറിയോസിന്റെ മുഖ്യ കാര്‍മികത്വത്തില്‍.
ഭാര്യ: പരേതയായ ഏലിക്കുട്ടി. മറ്റുമക്കള്‍: കൊച്ചുമ്മന്‍ തോമസ് (റിട്ട.
ഇന്‍കംടാക്സ് ഓഫീസര്‍), അച്ചാമ്മ വര്‍ഗീസ് (യുഎസ്), കുഞ്ഞാമ്മ ഐസക്ക്,
അക്കാമ്മ ജോണ്‍, ജോണ്സണ് തോമസ് (ദുബായ്), ഷീല സജു (ദുബായ്). മരുമക്കള്‍:
വത്സമ്മ തോമസ്, എ.ജി. ഐസക്, ഉമ്മന്‍ ജോണ്‍, അനില ജോണ്സണ്, സുനിമോള്‍
(ബെല്‍ഫാസ്റ്റ്, യുകെ), സജു വര്‍ഗീസ് (ദുബായ്), പരേതനായ കെ.എം. വര്‍ഗീസ്.