കൊളമ്ബോ: ശ്രീലങ്കയില്‍
പ്രധാനമന്ത്രി മഹീന്ദ രജപക്സേ രാജിവെച്ചു. രണ്ട് മാസമായി തുടരുന്ന അധികാര വടം
വലിക്കിടയിലാണ് രജപക്സേയുടെ നീക്കം. ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേന
പ്രധാനമന്ത്രി പദത്തില്‍ നിന്നും പുറത്താക്കിയ റെനില്‍ വിക്രമസിംഗെ ഞായറാഴ്ച
സത്യപ്രതിജ് ഞ ചെയ്ത് വീണ്ടും പ്രധാനമന്ത്രിയാകും.
വെള്ളിയാഴ്ച റെനില്‍
വിക്രമസിംഗെയുമായി ഫോണില്‍ സംസാരിച്ച ശേഷമാണ് പ്രസിഡന്റ് സിരിസേന വീണ്ടും
അദ്ദേഹത്തെ പ്രധാനമന്ത്രിയാക്കാന്‍ സമ്മതിച്ചത്. കൊളമ്ബോ പേജ് ആണ് ഇക്കാര്യം
റിപോര്‍ട്ട് ചെയ്തത്.
ഞായറാഴ്ച രാവിലെ പത്ത് മണിക്ക് വിക്രമസിംഗെ
പ്രധാനമന്ത്രിയായി സത്യപ്രതിജ് ഞ ചെയ്യുമെന്ന് അദ്ദേഹത്തിന്റെ പാര്‍ട്ടിയായ
യുണൈറ്റഡ് നാഷണല്‍ പാര്‍ട്ടി വ്യക്തമാക്കി.
ഒക്ടോബര്‍ 26നായിരുന്നു സിരിസേന
വിക്രമസിംഗെയെ പുറത്താക്കിയത്. എന്നാല്‍ സിരിസേനയുടെ ഈ തീരുമാനത്തെ വിക്രമസിംഗെ
പാര്‍ലമെന്റിലും കോടതിയിലും ചോദ്യം ചെയ്തു.
രജപക്സേ
രാജിവെയ്ക്കുകയാണെന്ന് വെള്ളിയാഴ്ച അദ്ദേഹത്തിന്റെ മകന് അറിയിച്ചിരുന്നു.