ഹൂസ്റ്റണ്‍: അമേരിക്കയിലെ മലയാള മാധ്യമ
പ്രവര്‍ത്തകരുടെ സൗഹൃദത്തിന്റെ പ്രഭവ കേന്ദ്രമായ ഇന്ത്യ പ്രസ്സ് ക്ലബ്ബ്
ഓഫ് നോര്‍ത്ത് അമേരിക്കയുടെ മാധ്യമശ്രീ അവാര്‍ഡിന് പിന്തുണയുമായി
അമേരിക്കയിലെ പ്രശസ്ത നെഫ്രോളജിസ്റ്റ് ഡോക്ടര്‍ ഫ്രീമു വര്‍ഗീസ്.
വൈദ്യശാസ്ത്ര രംഗത്ത് മാത്രമല്ല ഡോ. ഫ്രിമു വര്‍ഗീസ് മികച്ച സ്റ്റേജ്
ഷോകള്‍ അവതരിപ്പിക്കുന്ന ഫ്രീഡിയ എന്റര്‍ടെയ്ന്റ്മെന്റിന്റെ പ്രസിഡന്റ്
കൂടിയാണ്. ഇന്ത്യയില്‍ സിനിമാ നിര്‍മ്മാണത്തിനു പുറമെ അമേരിക്കയിലും
കാനഡയിലും വന്നിട്ടുള്ള പ്രധാന സ്റ്റേജ് ഷോകളുടെ പിന്നില്‍ ഫ്രീഡിയ ഉണ്ട്.
പ്രശസ്തമായ ഹൂസ്റ്റണ്‍ ഡയഗ്നോസ്റ്റിക് ക്ലിനിക്കിലെ നെഫ്രോളജിസ്റ്റ് ആയ
ഡോക്ടര്‍ ഫ്രിമു കലാസ്നേഹിയും മാധ്യമങ്ങളുമായും മാധ്യമ പ്രവര്‍ത്തകരുമായും
നിരന്തരമായി ബന്ധം പുലര്‍ത്തുകയും ചെയ്യ്ന്ന വ്യക്തിയാണ്. ഡോക്ടര്‍
ഫ്രിമുവിന്റെ സ്പോണ്‍സര്‍ഷിപ്പ് ഇന്ത്യ പ്രസ്സ് ക്ലബ്ബ് ആദരപൂര്‍വ്വം
ഏറ്റുവാങ്ങുന്നതായി മാധ്യമശ്രീ പുരസ്കാരദാന ചടങ്ങുകളുടെ ചെയര്മാന് മാത്യു
വര്‍ഗ്ഗീസ് പറഞ്ഞു പറഞ്ഞു.
അഞ്ചാമത് മാധ്യമശ്രീ പുരസ്കാര ജേതാവിന് ഒരു ലക്ഷം രൂപയും , പ്രശംസാഫലകവും ,
മാധ്യമ രത്ന പുരസ്കാര ജേതാവിന് 50000 രൂപയും , പ്രശംസാഫലകവും ലഭിക്കും.
കൂടാതെ വിവിധ മേഖലകളില്‍ മികവ് തെളിയിച്ച 10 മാധ്യമപ്രവര്‍ത്തകര്‍ക്കും
പുരസ്കാരങ്ങള്‍ നല്‍കും. 25000 രൂപയും പ്രശംസാഫലകവുമാണ് ഇവര്‍ക്ക്
ലഭിക്കുക.മികച്ച മാധ്യമപ്രവര്ത്തകന് ( അച്ചടി ദൃശ്യ/ ഓണ്‍ലൈന്‍
മാധ്യമങ്ങള്‍ 2 പേര്‍ക്ക് ) , മികച്ച വാര്‍ത്ത (അച്ചടി/ ദൃശ്യ/
ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ 2 പേര്‍ക്ക്) , മികച്ച ക്യാമറാമാന് ( ദൃശ്യ
മാധ്യമം ) , മികച്ച ഫോട്ടോഗ്രാഫര്‍ ( അച്ചടി) , മികച്ച വാര്‍ത്ത
അവതാരകന്/ അവതാരക , മികച്ച അന്വേഷണാത്മക വാര്‍ത്ത (2 പേര്‍ക്ക് )
(അച്ചടിദൃശ്യഓണ്‍ലൈന്‍ മാധ്യമങ്ങള്‍) , മികച്ച യുവമാധ്യമ
പ്രവര്ത്തകന്/ പ്രവര്‍ത്തക എന്നിവര്‍ക്കാണ് ഈ പുരസ്കാരങ്ങള്‍ നല്‍കുക.
മാധ്യമസാഹിത്യരംഗത്തെ പ്രമുഖ വ്യക്തിത്വങ്ങള്‍ അടങ്ങിയ ജൂറിയാണ് പുരസ്കാര
ജേതാക്കളെ തെരഞ്ഞെടുക്കുക. 2019 ജനുവരി 13ന് (6 PM) കൊച്ചിയിലെ
ബോള്‍ഗാട്ടി പാലസില്‍ വെച്ച് രാഷ്ട്രീയസാമൂഹിക സാംസ്കാരിക രംഗത്തെ
പ്രമുഖര്‍ പങ്കെടുക്കുന്ന ചടങ്ങില്‍ വെച്ച് പുരസ്കാരങ്ങള്‍ വിതരണം ചെയ്യും.
എന്‍.പി രാജേന്ദ്രന് , ഡി.വിജയമോഹന് , ടി .എന്‍ ഗോപകുമാര്‍ , ജോണി
ലൂക്കോസ്, എം.ജി രാധാകൃഷ്ണന് , ജോണ്‍ ബ്രിട്ടാസ് , വീണാ ജോര്‍ജ്
എന്നിവരാണ് മുന്‍പ് മാധ്യമശ്രീമാധ്യമര്തന പുരസ്കാരങ്ങള്‍ക്ക് അര്‍ഹരായ
മാധ്യമപ്രവര്‍ത്തകര്‍.