2020 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയാവാന്‍ പ്രാരംഭ കണക്ക് കൂട്ടല്‍ അനുസരിച്ച് 36 പേര് ഉണ്ടാവുമെന്ന് ഡെമോക്രാറ്റിക് നാഷണല്‍ കമ്മിറ്റി വൃത്തങ്ങള്‍ പറയുന്നു.
മൊത്തം പന്ത്രണ്ട് ഡിബേറ്റുകളാണ് ടിക്കറ്റ് മോഹികള്‍ക്ക് ഒരുക്കുന്നത്. ഇവയില്‍ ആറെണ്ണം അടുത്ത വര്‍ഷവും ശേഷിച്ച ആറെണ്ണം 2020 ന്റെ ആദ്യ ആറ് മാസങ്ങളിലും ആയിരിക്കും നടക്കുക. ദേശീയ ചാനലുകളില്‍ ലൈവായി പ്രദര്‍ശിപ്പിക്കുന്ന ഡിബേറ്റുകളില്‍ പങ്കാളികളാവാന്‍ എല്ലാ സ്ഥാനാര്‍ത്ഥികള്‍ക്കും പ്രത്യേക താല്പര്യം കാണും. അതിനാല്‍ ഡിബേറ്റുകള്‍ രണ്ട് സന്ധ്യകളില്‍ നടത്തി കൂടുതല്‍ പേര്‍ക്ക് അവസരം നല്കാന് ശ്രമിക്കും.
ഓരോ ഡിബേറ്റിലും 10 ല്‍ കൂടുതല്‍ മത്സരാര്‍ത്ഥികള്‍ ഉണ്ടാവും എന്നാണ് പ്രതീക്ഷ, എന്നാല്‍ ഒരേ സമയത്ത് ഒരു ഡിബേറ്റില്‍ എത്രയധികം പങ്കാളികളാവാം എന്ന് തീരുമാനിച്ചിട്ടില്ലെന്ന് ഡമോക്രാറ്റിക് നാഷനല്‍ കമ്മിറ്റി ചെയര്‍ ടോം പെരസ് പറഞ്ഞു.
പുതിയ സംവിധാനം 2016 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചരണത്തെ കുറിച്ച് ഉയര്‍ന്ന പരാതികളുടെ അടിസ്ഥാനത്തിലാണ.് ഡിബേറ്റുകള്ഹിലരി ക്ലിന്റണെ സഹായിക്കുന്ന വിധത്തിലായിരുന്നു എന്നായിരുന്നു പ്രധാന പരാതി. പ്രൈമറികളില്‍ അവര്‍ക്കെതിരെ മത്സരിച്ച വെര്‍മോണ്ടില്‍ നിന്നുള്ള സ്വതന്ത്ര സെനറ്റര്‍ ബേണി സാന്‍ഡേഴ്സും മുന്‍ മെരിലാന്റ് ഗവര്‍ണര്‍ മാര്ട്ടിന് ഒ മാലിയും ഡിബേറ്റുകള്‍ ഹിലരിയെ സഹായിക്കുവാന്‍ തത്വദീക്ഷയില്ലാതെ നടത്തി എന്ന് നേതൃത്വത്തോട്പരാതിപ്പെട്ടു.
സാധാരണ ആദ്യം പ്രൈമറികള്‍ നടക്കുന്ന സംസ്ഥാനങ്ങളിലാണ് മിക്കവാറും എല്ലാ ഡിബേറ്റുകളും നടത്തുക. ഇതില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ 2020 ല്‍ മാത്രമേ അയോവ, ന്യൂഹാം പ്ഷെയര്, സൗത്ത് കാരലിന, നെവാഡ സംസ്ഥാനങ്ങളില്‍ ഡിബേറ്റുകള്‍ നടക്കുകയുള്ളൂ.
ഡെമോക്രാറ്റിക് പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം 2020 ലെ സ്ഥാനാര്‍ത്ഥികളെ കണ്ടെത്തുവാനുള്ള പ്രക്രിയ ഏതാണ്ട് അവസാനിച്ചിരിക്കുകയാണെന്ന് ചില രാഷ്ട്രീയ നിരീക്ഷകര്‍ പ്രവചിക്കുന്നു. പാര്‍ട്ടിയുടെ ചരിത്രത്തില്‍ ആദ്യ ഘട്ടത്തില്‍ മുന്നില്‍ നില്ക്കുന്ന മൂന്ന് പേരില്‍ ഒരാള്‍ക്ക് മാത്രമേ ടിക്കറ്റ് ലഭിച്ചിട്ടുള്ളൂ എന്നിവര്‍ പറയുന്നു. പിന്നാലെ വരുന്നവര്‍ക്ക് വലിയ പരിഗണന ലഭിച്ച ചരിത്രമില്ല.
ചരിത്ര പശ്ചാത്തലത്തില്‍ മുന്‍ വൈസ് പ്രസിഡന്റ് ജോ ബൈഡന്, സെനറ്റര്‍ ബേണി സാന്‍ഡേഴ്സ്, ഇപ്പോള്‍ റിട്ടയര്‍ ചെയ്യുന്ന അല്‍പാസോ ജനപ്രതിനിധി ബീറ്റോ ഒ റൗര്‍കി എന്നിവരാണ്സാധ്യതാ പട്ടികയില്‍ ഉള്ളവര്‍. എന്നാല്‍ ഇത്തരം പ്രവചനങ്ങള്‍ പിഴയ്ക്കാറുണ്ട് എന്ന് മുന്നറിയിപ്പ് നല്കുന്ന നിരീക്ഷകരുമുണ്ട്.
കഴിഞ്ഞ പതിനൊന്ന് പ്രൈമറികളില്‍ ഒന്‍പതെണ്ണത്തിലും (ഭരണത്തില്‍ ഡെമോക്രാറ്റിക് പ്രസിഡന്റ് ഇല്ലാതിരുന്ന സാഹചര്യത്തില്‍) തിരഞ്ഞെടുപ്പ് നടക്കുന്നതിന് മുന്‍പത്തെ വര്‍ഷം ജനുവരിയില്‍ മുന്‍ നിരയില്‍ ഉണ്ടായിരുന്നവര്‍ക്ക് മാത്രമെ പാര്‍ട്ടി ടിക്കറ്റ് ലഭിച്ചിട്ടുള്ളൂ. അതായത് അടുത്ത മാസം തന്നെ സൂചനകള്‍ ഉണ്ടായേക്കാം. അയോവയിലെയും ന്യൂഹാമ്പ് ഷെയറിലെയും ഡെമോക്രാറ്റിക് വോട്ടര്‍മാര്‍ തങ്ങളുടെ പ്രൈമറികളില്‍ വോട്ട് ചെയ്യുന്നതിന് കൃത്യം ഒരു വര്‍ഷം മുന്‍പാണ് ഇത്.
ഡമോക്രാറ്റ് വോട്ടര്‍മാര്‍ക്കിടയില്‍ നടത്തിയ സര്‍വേകളില്‍ ബൈഡനാണ് മുന്നില്‍. ഏറ്റവും പുതിയ ക്വിന്നിപിയാക് സര്‍വേയില്‍ ബൈഡന് അനുകൂലമായി 53% വോട്ട് രേഖപ്പെടുത്തിയപ്പോള്‍ എതിരായി 33%. സാന്‍ഡേഴ്സ് 44-42, ഹിലരി 32-61, ഒ റൗര്‍കെ24-20 (സ്ഥാനാര്‍ത്ഥിയെക്കുറിച്ച് വലിയ വിവരം ഇല്ലാത്തവര്‍ 55%) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ നില. നാന്‍സി പെലോസി, എലിസബെത്ത് വാറന്‍, ഓപ്ര വിന്‍ഫ്രീ, ജൂലിയന്‍ കാസ്ട്രോ തുടങ്ങിയവര്‍ അടുത്തെങ്ങും എത്തിയില്ല.
ബൈഡന് 76 കാരനാണ്. 46 കാരന് ഒ റൗര്കിയെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാക്കി ഇരുവരും ഒരു ടീമായി മത്സരിക്കണമെന്ന് ഡെമോക്രാറ്റിക് പാര്‍ട്ടിയിലെ ഒരു വിഭാഗം ആവശ്യപ്പെടുന്നു. ഇങ്ങനെ ആയാല്‍ പ്രൈമറികളില്‍ ഒരു ബൈഡന് ഒ റൗര്‍കി മത്സരം ഒഴിവാക്കാന്‍ കഴിയും. ധനശേഖരണത്തില്‍ രണ്ടു പേരും സമര്ത്ഥരായതിനാല് പ്രചരണ ധനത്തിന് ക്ഷാമം ഉണ്ടാവുകയില്ല. പരിചയക്കുറവുള്ള ഒ റൗര്ക്കിനേരിട്ട് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ആകുന്നത് ഉചിതമാവില്ല.
വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി അരങ്ങേറ്റം നടത്താം. ഒ റൗര്കിയെ പിന്താങ്ങുന്നവര് ധനശേഖരണം ആരംഭിച്ചു. ആദ്യ പടിയായി ഒരു മില്യന്‍ ഡോളര്‍ ശേഖരിക്കുകയാണ് ലക്ഷ്യം.
Biden s bid is forbidden by bad buddies in donkey party. They will play the female black card.
Hotel employees who asked black guest to leave fired