സിനിമയില്‍ സ്ത്രീ വിരുദ്ധ കഥാപാത്രങ്ങള്‍ പാടില്ലെന്ന് പറഞ്ഞിട്ടില്ലന്ന് പാര്‍വതി
Published on 01 January, 2019
കൊച്ചി: സിനിമയില്‍ സ്ത്രീ വിരുദ്ധമായും സഭ്യമല്ലാതെയും
സംസാരിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന കഥാപാത്രങ്ങള്‍ പാടില്ലെന്ന് താന്‍
പറഞ്ഞിട്ടില്ലെന്ന് നടി പാര്‍വതി. 2018 ല്‍ ഏറ്റവും തെറ്റിദ്ധരിക്കപ്പെട്ട ഒരു
അഭിപ്രായ പ്രകടനമാണ് അതെന്നും പാര്‍വതി മനോരമ പത്രത്തിന് നല്കിയ
പുതുവര്‍ഷച്ചോദ്യം പക്തിയില്‍ പറഞ്ഞു.
അവസരം ലഭിച്ചാല്‍ സിനിമാ
സംഭാഷണങ്ങളില്‍ നിന്ന് ആദ്യം വെട്ടാന്‍ ആഗ്രഹിക്കുന്ന വാക്ക് ഏതാണെന്നും
എന്തുകൊണ്ടാണെന്നുമായിരുന്നു ചോദ്യം.
`2018 ല്‍ ഏറ്റവും
തെറ്റിദ്ധരിക്കപ്പെട്ട ഒരു അഭിപ്രായത്തില്‍ നിന്നാണ് ഈ ചോദ്യം വരുന്നതെന്നും
സിനിമയില്‍ സ്ത്രീവിരുദ്ധമായും സഭ്യമല്ലാതെയും സംസാരിക്കുകയും പ്രവര്‍ത്തിക്കുകയും
ചെയ്യുന്ന കഥാപാത്രങ്ങള്‍ക്ക് പാടില്ലെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നുമായിരുന്നു
പാര്‍വതി നല്കിയ മറുപടി.
സമൂഹത്തെ പ്രതിഫലിപ്പിക്കുന്ന കഥകളാകുമ്പോള്‍
അത്തരം കഥാപാത്രങ്ങള്‍ വേണ്ടി വരും. പക്ഷേ അത്തരം കഥാപാത്രങ്ങളേയും സംഭാഷണങ്ങളേയും
മഹത്വവത്ക്കരിച്ചും മാതൃകയാക്കിയും കാണിക്കുന്നത് ശരിയല്ല എന്നാണ് പറഞ്ഞത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല