സിയുഡാഡ് ഹുവാരസ്, മെക്സിക്കോ: മെക്സിക്കന്‍ അതിര്‍ത്തിയില്‍ ജോലി ചെയ്യുന്നവരുടെ ഏറ്റവും കുറഞ്ഞ വേതനം ഇരട്ടിയാക്കുക, ഗ്യാസി(പെട്രോളി)ന്റെ വില അമേരിക്കയിലെ പോലെ നിലനിര്‍ത്തുക തുടങ്ങിയവ മെക്സിക്കോയുടെ പുതിയ പ്രസിഡന്റായി സ്ഥാനമേറ്റ ആന്‍േ്രഡ മാനുവല്‍ ലോപ്പസ് ഒബ്രഡോര്‍ പ്രഖ്യാപിച്ച ലക്ഷ്യങ്ങളില്‍ ഉള്‍പ്പെടുന്നു. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ മറ്റ് രാജ്യങ്ങളുമായി കിടപിടിക്കുന്ന നിലവാരത്തിലേയ്ക്ക് ഉയര്‍ത്തി ജനങ്ങള്‍ വടക്കോട്ട് (യു.എസിലേയ്ക്ക്) പലായനം ചെയ്യുന്നതിന് കടിഞ്ഞാണിടുക എന്നതും പ്രധാന ലക്ഷ്യമാണ്.
കുറെയധികം വര്‍ഷങ്ങളില്‍ ഏറ്റവുമധികം മയക്കുമരുന്ന് കുറ്റകൃത്യങ്ങള്‍ സംഭവിക്കുന്ന പ്രദേശത്ത് ഒരു വലിയ മാനവപ്രതിസന്ധി സിയുഡാഡ് ഹുവാരസിലും മറ്റ് അതിര്‍ത്തി നഗരങ്ങളിലും സംജാതമായിരിക്കുകയാണ്. അമേരിക്കയില്‍ അഭയം തേടാന്‍ എത്തിയ ആയിരക്കണക്കിന് കുടിയേറ്റക്കാര്‍ യു.എസ്. പ്രസിഡന്റ് ഡോണള്‍ഡ് ട്രമ്പിന്റെ നയങ്ങള്‍ മൂലം മെക്സിക്കോയില്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ തങ്ങുകയാണ്.
പ്രസിഡന്റ് ഒബ്രഡോറും അനുയായികളും പറയുന്നത് അതിര്‍ത്തി ഒരു സാമ്പത്തിക കര്ട്ടന്/ നെറ്റ് നിര്‍മ്മിക്കുവാനുള്ള സുവര്‍ണാവസരമാണെന്നാണ്. അതിര്‍ത്തിയില്‍ മതിലല്ല വേണ്ടതെന്നും ഇവര്‍ പറയുന്നു.
അതിര്‍ത്തിയിലെ 'ഫ്രീസോണ്‍' ഒരു നാഷ്ണല്‍ ഡെവലപ്മെന്റ് പ്ലാനിന്റെ ഭാഗമാണ്. ഇതിന്റെ മുഖ്യഉദ്ദേശം സാമ്പത്തിക വികസനത്തിന് നെറ്റ് പ്രദേശങ്ങള്‍ തെക്ക് നിന്ന് വടക്കുവരെ സൃഷ്ടിക്കുകയാണ്. അങ്ങനെയാണെങ്കില്‍ മെക്സിക്കര്‍ക്ക് കുടിയേറ്റം നടത്തേണ്ടി വരികയില്ല. അവര്‍ക്ക് തങ്ങള്‍ ജനിച്ച സ്ഥലത്ത് തന്നെ കുടുംബാംഗങ്ങളോടൊപ്പം കഴിയാം. തങ്ങളുടെ സംസ്ക്കാരവും ആചാരങ്ങളും തുടരുകയും ചെയ്യാം, സിയുഡാഡ് ഹുവാരസില് നടത്തിയ പ്രസംഗത്തില്‍ ഒബ്രഡോര്‍ പറഞ്ഞു. തന്റെ കാലയളവ് 6 വര്‍ഷമാണെന്നും പദ്ധതികള്‍ ഇതിനുള്ളില്‍ പൂര്‍ത്തീകരിക്കുകയാണ് ഉദ്ദേശമെന്നും പറഞ്ഞു. ആദായ, കോര്‍പ്പറേറ്റ് നികുതികള്‍ 2,000 മൈല്‍ നീളമുള്ള, 6 മെക്സിക്കന്‍ സംസ്ഥാനങ്ങളിലെ 43 മുനിസിപ്പാലിറ്റികളിലും 30% ല്‍ നിന്ന് 20% ആയി കുറയ്ക്കും. ഈ അതിര്‍ത്തിയുടെ പകുതി ടെക്സസ് സംസ്ഥാനവുമായാണ് മെക്സിക്കോ പങ്കിടുന്നത്.
വാല്യൂ ആഡഡ് ടാക്സ് (വാറ്റ്) 8% ആക്കും. അതിര്‍ത്തി നിവാസികളുടെ കുറഞ്ഞ വേതനം 176.2 പെസോസ്(9.06 ഡോളര്‍) പ്രതിദിനം ആയി നിജപ്പെടുത്തും.
വേതനവും തൊഴിലും അഭിവൃദ്ധിപ്പെടുത്തുകയാണ് ഉദ്ദേശമെന്ന് എക്കോണമി മിനിസ്റ്റര്‍ ഗ്രാസിയേല മാര്‍ക്വിസ് സ്കൊളിന് പറഞ്ഞു. 2018 അവസാനിച്ചത് ഹുവാരസില് 2008-2011 ന് ശേഷം ഏറ്റവുമധികം നരഹത്യ രേഖപ്പെടുത്തിയാണ്. 772 ല്‍ നിന്ന് 1247 ആയി. മെക്സിക്കോയില്‍ 2018-2011 ന് ശേഷം ഏറ്റവുമധികം നരഹത്യ രേഖപ്പെടുത്തിയാണ്. 772 ല്‍ നിന്ന് 1247 ആയി. മെക്സിക്കോയില്‍ 2018ല്‍ 33000 നരഹത്യകള്‍ നടന്നതായി കണക്കാക്കപ്പെടുന്നു. തന്റെ ആദ്യ പത്രസമ്മേളനത്തില്‍ മെക്സിക്കന്‍ യുവാക്കള്‍ പുതിയതായി രൂപീകരിച്ച നാഷ്ണല്‍ ഡാര്ഡില് ചേരണമെന്ന് ഒബ്രഡോര്‍ ആവശ്യപ്പെട്ടു. 2021 ആകുമ്പോഴേയ്ക്കും ഇതിന്റെ അംഗസംഖ്യ 50,000ല്‍ അധികം ആക്കുകയാണ് ലക്ഷ്യം.
അതിര്‍ത്തി നിവാസികളുടെ വലിയ പ്രശ്നം കുറ്റകൃത്യങ്ങളോ, തൊഴിലില്ലായ്മയോ അല്ല. മധ്യ അമേരിക്കക്കാര്‍ കൂട്ടത്തോടെ യു.എസിലേയ്ക്ക് കടക്കുവാന്‍ വന്ന് തങ്ങളുടെ പ്രദേശത്ത് തങ്ങുന്നതാണ് ഇപ്പോള്‍ അവരുടെ വലിയ പ്രശ്നം. അതിര്‍ത്തി നഗരങ്ങളായ സിയുഡാഡ് ഹുവാരസ്, റെയ്നോസ, ടിഹുവാന എന്നിവ ഇപ്പോള്‍ വെയിറ്റിംഗ് ഏരിയകള്‍ ആയി മാറിയിരിക്കുന്നു. മധ്യ അമേരിക്കയില്‍ നിന്നെത്തിയവര്‍ തങ്ങളുടെ ഉദ്ദേശം മെക്സിക്കോയില്‍ ജോലി ചെയ്യുകയല്ല എന്ന് പറയുന്നു. ഇവരുടെ കുടിയേറ്റ അപേക്ഷകളിലെ തീരുമാനം വൈകുമ്പോള്‍ ഇവര്‍ മെക്സിക്കോയില്‍ തങ്ങട്ടെ എന്ന് ട്രമ്പ് ഭരണകൂട നയത്തെ ഒബ്രഡോര്‍ എതിര്‍ക്കുന്നില്ല എന്നാണ് വിമര്‍ശകര്‍ ആരോപിക്കുന്നത്. യു.എസ്.കോണ്‍ഗ്രഷ്നല്‍ ഹിസ്പാനിക് കോക്കസ് ഇതിനെതിരെ ശക്തമായി രംഗത്ത് വന്നു. എന്നാല്‍ അമേരിക്കന്‍ സ്വപ്നാന്വേഷികള്ക്ക് അതിര്‍ത്തി പ്രദേശങ്ങളില്‍ തന്നെ സ്വപ്നം സാക്ഷാത്കരിക്കുവാന്‍ കഴിയുമെന്ന് മാര്‍ക്വിസ് കൊളിന് പറയുന്നു.
After the 2016 presidential election, teachers around the U.S. reported seeing increased name-calling and bullying at school.
Now, a new study confirms that areas where voters favored Donald Trump are seeing higher rates of bullying within the classroom. by NPR
he walked out of Divorce Court the same way he walked out from Meeting. He is looking for deals- no jail for him and his kids.
In the days after President Trump fired James B. Comey as F.B.I. director, law enforcement officials became so concerned by the president’s behavior that they began investigating whether he had been working on behalf of Russia against American interests, according to former law enforcement officials and others familiar with the investigation.
The inquiry carried explosive implications. Counterintelligence investigators had to consider whether the president’s own actions constituted a possible threat to national security. Agents also sought to determine whether Mr. Trump was knowingly working for Russia or had unwittingly fallen under Moscow’s influence.
The investigation the F.B.I. opened into Mr. Trump also had a criminal aspect, which has long been publicly known: whether his firing of Mr. Comey constituted obstruction of justice. -read more in NY Times
those ignorant malayalees who support him hope they can read & understand