സിനിമ കാണാന്‍ പണം നല്കാന് വിസമ്മതിച്ച അച്ഛനെ മകന് തീ കൊളുത്തി കൊല്ലാന്‍ ശ്രമിച്ചു
Published on 10 January, 2019
ചെന്നൈ: സിനിമ കാണാന്‍ ടിക്കറ്റിന് പണം നല്കാന് വിസമ്മതിച്ച അച്ഛനെ മകന് തീ
കൊളുത്തി കൊല്ലാന്‍ ശ്രമിച്ചു. തമിഴ്നാട്ടിലെ കാഠ്പാഠിയില്‍ ആണ് സംഭവം. ഇന്ന്
റിലീസ് ആകുന്ന തമിഴ് നടന് അജിത്തിന്റെ വിശ്വാസം എന്ന ചിത്രം കാണാനാണ് യുവാവ്
പണം ആവശ്യപ്പെട്ടത്. പാണ്ഡ്യന് (45) നെയാണ് മകനായ അജിത്ത് കുമാര്‍
കൊലപ്പെടുത്താന്‍ ശ്രമിച്ചത്. പൊള്ളലേറ്റ പാണ്ഡ്യന്റെ നില ഗുരുതരമാണ്.
സംഭവത്തില്‍ മകന് അജിത്ത് കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ആരാധകര്‍
ഏറെ ആവേശത്തോടെ കാത്തിരുന്ന സിനിമായാണ് സിരുത്തൈ ശിവ സംവിധാനം ചെയ്ത വിശ്വാസം.
ആദ്യ ദിനം തന്നെ സിനിമ കാണാന്‍ തമിഴ്നാട്ടില്‍ വന്‍ തിരക്കാണെന്ന്
റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
അതേസമയം രജനികാന്തിന്റെ പുതിയ ചിത്രമായ പേട്ട
റിലീസ് ചെയ്യുന്നതും ഇന്നാണ്. ഇതിനിടയില്‍ രജനികാന്ത് അജിത്ത് എന്നിവരുടെ
ആരാധകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ രണ്ടുപേര്‍ക്ക് കുത്തേറ്റു. കുത്തേറ്റ
ഒരാളുടെ നില ഗുരുതരമാണ് . തമിഴ്നാട് വെല്ലൂരിലാണ് സംഭവം. സംഘര്‍ഷത്തിന്റെ കാരണം
ഇതുവരെ വ്യക്തമായിട്ടില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല