രജനീകാന്തിനോടുള്ള ആരാധനയില്‍ വിവാഹം തിയേറ്ററിലാക്കി ദമ്ബതികള്‍. രജനീകാന്ത് ചിത്രമായ പേട്ട റിലീസ് ചെയ്ത ചെന്നൈയിലെ വുഡ്ലാന്‍ഡ്സ് തിയേറ്ററാണ് ഇന്നൊരു വിവാഹ വേദി കൂടിയായത്. രജനിയുടെ കടുത്ത ആരാധകരായ അന്‍പരസും കാമാച്ചിയുമാണ് തിയേറ്ററിനു പുറത്തൊരുക്കിയ വേദിയില്‍ വച്ച് വിവാഹിതരായത്.
രജനിയോടുള്ള അമിതമായ ആരാധന മൂലമാണ് പേട്ട റിലീസ് ചെയ്ത തിയേറ്ററില്‍വച്ചുതന്നെ വിവാഹം നടത്തിയതെന്നാണ് വിവരം. പേട്ട കാണാനായി തിയേറ്ററില്‍ എത്തിയ ആരാധകര്‍ക്ക് സദ്യയും ഒരുക്കിയിരുന്നു.
കാര്‍ത്തിക് സുബ്ബരാജ് ആണ് പേട്ട സിനിമയുടെ സംവിധായകന്. വിജയ് സേതുപതി, ശശികുമാര്‍, സിമ്രാന്, തൃഷ, ബോബിസിംഹ തുടങ്ങിയ വന്‍താരനിര തന്നെ ചിത്രത്തിലുണ്ട്.'കബാലി', 'കാല' എന്നിവയില്‍ നിന്നും വ്യത്യസ്തമായി ഒരു ടിപ്പിക്കല്‍ രജനീകാന്ത് ചിത്രം എന്ന രീതിയിലാണ് 'പേട്ട' അണിയിച്ചൊരുക്കിയിരിക്കുന്നത്. 24 വര്‍ഷങ്ങള്‍ക്കു ശേഷം പൊങ്കല്‍ ദിനത്തില്‍ റിലീസ് ആവുന്ന രജനീകാന്ത് ചിത്രം എന്ന പ്രത്യേകതയും 'പേട്ട'യ്ക്കുണ്ട്.