2015 ല്‍ മാര്ട്ടിന് പ്രക്കാട്ട് സംവിധാനം ചെയ്ത ദുല്‍ഖര്‍ സല്മാന് ചിത്രമായ ചാര്‍ളിയില്‍ നായികയായി ആദ്യം തന്നെ പരിഗണിച്ചതെന്ന് മാധുരി വെളിപ്പെടുത്തി. പാര്‍വതി ചെയ്ത ടെസ്സ എന്ന കഥാപാത്രമായിരുന്നു തന്നെ തേടി എത്തിയത്. എന്നാല്‍ എന്റെ മലയാളം ശരിയാകാത്തു കൊണ്ട് ആ വേഷം പോകുകയായിരുന്നു. പിന്നീടാണ് ചിത്രത്തിലേയ്ക്ക് പാര്‍വതിയെ പരിഗണിച്ചത്. ഓഡിഷനിലൂടെയായിരുമന്നു തനിയ്ക്ക് നായികയാകാനുളള അവസരം ലഭിച്ചത്.ചാര്‍ളിയിലെ റോള്‍ നഷ്ടപ്പെട്ടപ്പോള്‍ വിഷമമെന്നും തോന്നില്ല. തന്റെ സിനിമ പ്രവേശനത്തിന് സമയമായില്ലെന്നു മാത്രമാണ് അപ്പോള്‍ തോന്നിയത്. അല്പം വൈകിയാലും സിനിമയില്‍ സിനിമയില്‍ അവസരം ലഭിച്ചല്ലോ? അതു മതിയെന്ന് താരം പറഞ്ഞു. ചാര്‍ലിയിലെ സെറ്റില്‍ വെച്ചാണ് ആദ്യമായി ജോജുവിനെ കാണുന്നതും പരിചയപ്പെടുന്നതും. പിന്നീടാണ് ജോസഫിലേയ്ക്ക് എത്തുന്നതെന്നും മാധുരി പറഞ്ഞു.