ഡാര്വിന് (ഓസ്ട്രേലിയ): മലയാളിക്കളെ കണ്ണീര്‍ക്കയത്തിലാക്കി മലയാളി വിദ്യാര്‍ഥി കെവിന് പ്രിന്‍സ് (22) ഡാര്‍വിനില്‍ നിര്യാതനായി. കാഞ്ഞിരപ്പള്ളി ആനക്കല്ല് പീലിയാനിക്കല്‍ പ്രിന്‍സിന്റെയും ജോളിയുടെയും പുത്രനാണ് കെവിന്.
ചാള്‍സ് ഡാര്വിന് യൂണിവേഴ്സിറ്റിയില്‍ ഹ്യൂമാനിറ്റീസ് സയന്‍സ് വിഭാഗം വിദ്യാര്‍ഥിയായിരുന്നു കെവിന്. തിങ്കളാഴ്ചയാണ് മരണം സംഭവിച്ചത്. കാന്‍സറിനെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു. മൃതദേഹം തുടര്‍നടപടികള്‍ പൂര്‍ത്തിയാക്കി ഉടന്‍ നാട്ടിലെത്തിക്കുവാനുള്ള നടപടികള്‍ നടന്നു വരുന്നതായി ബന്ധുക്കള്‍ അറിയിച്ചു. ശവസംസ്കാര ചടങ്ങുകള്‍ കാഞ്ഞിരപ്പള്ളി ആനക്കല്ല് സെന്റ്. ആന്റണീസ് പള്ളിയില്‍ പിന്നീട് നടത്തപ്പെടും. അബുദാബിയില്‍ നിന്നും മൂന്നു വര്‍ഷം മുന്‍പാണ് പ്രിന്‍സും കുടുംബവും ഡാര്‍വിനില്‍ എത്തിയത്. റോബിന് സഹോദരനാണ്.
റിപ്പോര്‍ട്ട്: ജോസ് എം. ജോര്‍ജ്