ലോസ് ഏഞ്ചല്‍സ്: ചിക്കാഗോ സീറോ മലബാര്‍
രൂപതയുടെ ഔദ്യോഗിക അല്മായ സംഘടനയായ സീറോ മലബാര്‍ കത്തോലിക് കോണ്‍ഗ്രസിന്റെ
(എസ്.എം.സി.സി.) ധനശേഖരണാര്‍ത്ഥം നടത്തിയ റാഫിള്‍ നറുക്കെടുപ്പിന്റെ
വിജയികളെ പ്രഖ്യാപിച്ചു. ലോസ് ആഞ്ചല്‍സിലെ സാന്റാ ആനയിലുള്ള സെന്റ് തോമസ്
സീറോ മലബാര്‍ ഫൊറോനാ പള്ളിയില്‍ ഫെബ്രുവരി രണ്ടാം തീയതി ശനിയാഴ്ച്ച നടന്ന
എസ്.എം.സി.സി. യുടെ വാര്‍ഷിക സമ്മേളനത്തിലാണ് നറുക്കെടുപ്പും ഫല
പ്രഖ്യാപനവും നടത്തിയത്.
പ്രസിഡന്റ് ശ്രീ സിജില്‍ പാലക്കലോടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനം
ഫാദര്‍ കുര്യന് നടുവേലിചാലുങ്കല്‍ ഉല്‍ഘാടനം ചെയ്തു. സെക്രട്ടറി മേഴ്സി
മാത്യു, ചെയര്മാന് ജോര്‍ജ്കുട്ടി പുല്ലാപ്പള്ളി, വൈസ് പ്രസിഡന്റ് ജെയിംസ്
കുരീക്കാട്ടില്‍, ജോയിന്റ് ട്രെഷറര്‍ മാത്യു ചാക്കോ ,എസ്.എം. സി.സി.
നാഷണല്‍ കമ്മിറ്റി അംഗങ്ങള്‍, ബോര്‍ഡ് മെംബേര്‍സ്, തുടങ്ങിയവര്‍
സന്നിഹിതരായിരുന്നു.
റാഫിള്‍ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം, 2500 ഡോളര്‍ വിലമതിക്കുന്ന
ഫെയ്ത് ഹോളിഡേയ്സ് ട്രാവല്‍സ് (മിയാമി) ഹോളി ലാന്‍ഡ് ട്രിപ്പ്
പാക്കേജിന്, ഡെട്രോയിറ്റ് സെയിന്റ് തോമസ് സീറോ മലബാര്‍ ഇടവകാംഗം എലിസബത്ത്
തോമസ് (ഷീബ) അര്‍ഹയായി. രണ്ടാം സമ്മാനം ടോമി തോമസിനും ( സാന്റാ ആനാ ),
മൂന്നാം സമ്മാനം ലിന്സണ് വര്‍ഗീസിനും (ഫോള്‍സോം ) ലഭിച്ചു.
തുടര്‍ന്നുള്ള മൂന്ന് സമാശ്വാസ സമ്മാനങ്ങള്‍ സാജോ ജേക്കബ് ( സാന്റാ ആനാ ),
ബീനാ ബെന്നി (സാന്റാ ആനാ ), സെബാസ്റ്റ്യന്‍ കല്ലുങ്കല്‍ (ഡിട്രോയിറ്റ്)
എന്നിവര്‍ നേടി.
ചെയര്മാന് ജോര്‍ജ്കുട്ടി പുല്ലാപ്പള്ളി, മാത്യു ചാക്കോ, ബൈജു
വിധേയത്തില്‍, ടോമി തോമസ് എന്നിവരുടെ നേത്രത്വത്തില്‍ ആണ് സമ്മേളനത്തിന്റെ
തയാറെടുപ്പുകള്‍ നടന്നത്. റാഫിള്‍ നറുക്കെടുപ്പും സമ്മേളനവും വിജയിപ്പിച്ച
എല്ലാവര്ക്കും മാത്യു ചാക്കോ നന്ദി അറിയിച്ചു.