മുംബൈ: 2014 തിരഞ്ഞെടുപ്പില്‍ ബിജെപിയായിരുന്നു സെലിബ്രേറ്റികളെ ഇറക്കി തിരഞ്ഞെടുപ്പ് കളം പിടിക്കുക എന്ന തന്ത്രം വ്യാപകമായി നടപ്പിലാക്കിയത്. പാര്‍ട്ടി സ്വാധീനം ശക്തമാല്ലാത്ത മേഖലകളിലടക്കം വിജയം നേടിയെടുക്കാന്‍ സെലിബ്രേറ്റികളുടെ കടന്നുവരവ് 2014 ല്‍ ബിജെപിക്ക് തുണയായി എന്നാണ് വിലയിരുത്തുന്നത്.
എന്നല്‍ ഇത്തവണ സെലിബ്രേറ്റികളെ ഇറക്കിയുള്ള തിരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് കോണ്‍ഗ്രസ് ആണെന്നെതാണ് ശ്രദ്ധേയം. മഹാരാഷ്ട്രയിലാണ് പ്രധാനമായും കോണ്‍ഗ്രസ് ഈ തന്ത്രം പയറ്റുന്നത്. ഒരുമാസത്തിനിടെ ബോളിവുഡ് നടിയടക്കം സംസ്ഥാനത്തെ മൂന്ന് സെലിബ്രേറ്റികളാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നിരിക്കുന്നത്.ബിഗ് ബോസ് താരം ശില്പ ഷിന്റെ, ബോളിവുഡ് നടി അസ്വാരി ജോഷി എന്നിവര്‍ക്ക് പിന്നാലെയാണ് അര്‍ഷി ഖാന് കഴിഞ്ഞ ദിവസം കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ബിഗ് ബോസ് പതിനൊന്നാം പതിപ്പിലെ മത്സരാര്‍ത്ഥിയായിരുന്നു അര്‍ഷി ഖാന്റെ ശില്പ ഷിന്റെയുടെ അടുത്ത സുഹൃത്താണ്അര്ഷി ഖാന്റെ അടുത്ത സുഹൃത്തും ബിഗ് ബോസ് താരവുമായ ശില്പ ഷിന്റ്റെ ഫെബ്രുവരി ആദ്യം കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. ഹിന്ദിയിലെ പ്രമുഖ സീരിയലിലെ നടി കൂടിയാണ് ശില്പ. പ്രിയങ്ക ഗാന്ധിയുടെ സജീവ കോണ്‍ഗ്രസ് രാഷ്ട്രീയത്തിലേക്കുള്ള കടന്നുവരവാണ് തനിക്ക് പ്രചോദനമായതെന്ന് ശില്പ അഭിപ്രായപ്പെട്ടിരുന്നു.വര്‍ഷങ്ങളോളം ബോളിവുഡ് സിനിമാ മേഖലയില്‍ നിറഞ്ഞ് നിന്നിരുന്ന മുതിര്‍ന്ന മറാത്തി നടി അസ്വാരി ജോഷിയും ഫെബ്രുവരി 18 ന് കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. കഴിഞ്ഞ കുറച്ച് കാലങ്ങളായി സിനിമേഖലയില്നിന്ന് വിട്ടു നിന്നിരുന്ന അസ്വാരി ജോഷി കോണ്‍ഗ്രസിലൂടെ രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിക്കുകയായിരുന്നു.