ദൈവം വരികയല്ലേ
നിറപുഞ്ചിരിയോടെ ദൈവം വരികയല്ലേ.
കണ്ണിന്തിളക്കവും ഉള്ളിന്റുരുക്കവും
കണ്ടു...ക്ഷിപ്രം തെല്ലുഞാന്‍ വിവശയായി...
കരങ്ങളെ നീട്ടി.. നിറുകയില്‍ മുത്തി..
കവിളിലെ ചാലുകളൊപ്പിയിന്ന്
ദൈവം ചൊല്ലി ....
ഞാനിന്നു വന്നതില്ലേ ...
നിന് ദൈവം ഞാനിന്നു വന്നതില്ലേ....
ചൊല്ലൂ കദനവും കരിന്തിരി കത്തുന്ന
ചിന്തതന്‍ അഗ്നിയും ചിന്തിയ
മനസ്സിന്റെ നൊമ്പരഗീതവും...
ഇല്ലേ മനസ്സില്‍ വീണു മയങ്ങും
മാറാല കെട്ടിയ മോഹഭംഗങ്ങള്‍..
പിന്നെ എത്രയോ തീഷ്ണതയേറിചിതറും
തിരകളുമില്ലേ ഹൃത്തിലേറെ...
ദൈവം പിന്നെയും പിന്നെയും ചൊല്ലിപ്പകരുന്നു
പുത്തനാമുണര്വ്വിന്റെ സ്വാതന്ത്ര്യ ഗീതികള്‍
ദൈവം പിന്നേയും പിന്നേയും
കാഴ്ചയിലേറെ വളര്‍ന്നിടുന്നു...
ദൈവം കനിവിന് മാലാഖയായി
പിന്നെയും പിന്നെയും, പുഞ്ചിരിച്ചു....
നിന് നെഞ്ചിലായ് ആളുന്ന അഗ്നിയില്‍
കുരുത്തൊരാ വേദനാ പുഷ്പങ്ങള്‍
ഞാന്‍ അടര്ത്തിടട്ടേ
സങ്കട ചിന്തുകള്‍ നുള്ളിയെടുത്തു
ഞാന്‍ ആര്‍ദ്രമാം അരുവിയായ് ഒഴുകിയെത്താം.....
ദൈവം
വന്നിതാ കരം കവരുന്നു ചൊല്ലുന്നു
കരയേണ്ട ഓമലേ നിന് മിഴി തുടയ്ക്കൂ
ചെന്താരൊളി പുരണ്ട നിന്മിഴികളെ തഴുകി
ചുംബിച്ചവയെ
താരകപ്പൂക്കളായ് വിടര്‍ത്തി വയ്ക്കാം ...
തളരുന്ന വേളയില്‍ താങ്ങുവാന്‍ ചുമലിതാ
ഓമലേ നീയിന്ന് ചാഞ്ഞിടുക...
ശാന്തമായിരിക്കയാ മിഴിയിമ ചേര്‍ക്കുക
നീയൊന്നു
ശാന്തമായ് മയങ്ങിത്തെളിയുക
കൈത്തിരി കൊളുത്തി ഞാന്‍ മുന്‍പേ ഗമിക്കാം
ഭയമേതും കൂടാതെ അനുഗമിക്ക....
ചുണ്ടിലെ പുഞ്ചിരി നാളമായെരിയാം
നിന്നിലെ ഊര്‍ജ്ജമായ് പരിലസിക്കാം...
ഒടുവിലെ ശ്വാസം നിലക്കുന്ന നേരവും
ഈ സ്നേഹസ്പന്ദനം നീ അറിഞ്ഞിടേണം.....
ദൈവമായ് വന്നതറിയുന്നു ഇന്ന്
പുതിയൊരു സ്പന്ദനം അറിയുന്നു ഞാന്‍...
കനിവിന്റെ മഴയായ് പൊഴിയുന്ന ദൈവം
മിഴിയിലൊരുറവയായ് കിനിയുന്നു ദൈവം
ഹൃദയത്തില്‍ വീശുന്ന നൊമ്പരചാട്ടുളി
തട്ടിയകറ്റി ദൂരേക്കെറിഞ്ഞ പോല്‍...
വ്രണങ്ങളില്‍ ഔഷധം തൂവലാല്‍ പകര്ന്നവന്
പനിനീര് വിശറിയാല്‍ സാന്ത്വനമേകി
മെല്ലെ
പരീക്ഷീണയാമെന്നെ ഗാഢമായി ചേര്‍ത്തണച്ചു......
ദൈവം പരീക്ഷിണയാമെന്നെ
ഗാഢമായി ചേര്‍ത്തണച്ചു...
THE CRY
by Michael Pain
Here I am,
doubting your existence, questioning your omnipotence.
To you they plead their case,
to all you refuse to show your face,
in the eyes of the believers, the congregation,
I am condemned to hell, deserved damnation.
Because I choose to think freely,
because I do not listen to the cries of the holy man.
Holy Trash the Mother of gods.
Neuron; Neuron- you are the Mother of Life
You are the Creator,
the electrical Spirit that stirred the primordial brain,
Your Ego; moulded your gods.
You the creator of gods; prayed to your creature
Your prayer, your sacrifice, your common loud repetitive prayer rewarded your brain.
your brain is a deceiver, the Maya or Mara.
The Mara who tempted Jesus & Buddha.
Your Brain is a little kid who rejoices in ice cream, toys & praise.
your brain rejoices in the smell of burned offerings- the REWARD.
your brain is like a woman who rejoices in dress and Jewellery.
your brain became happy & the god you created became happy.
you praised him, prayed to him. but the ecstasy was short
You the atheist became a theist, you the theist became an atheist
Yes, it is not your super intelligence
it is the balance, the interaction, the reaction, the electric energy { the Holy Spirit} within your brain that transform you to what you are.
Keep your Brain safe, once hurt, you become a different person. Then the god within you will flee, you become a fanatic, a lunatic, just trash. A holy Trash?-andrew