ന്യൂഡല്‍ഹി : ബിജെപിയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് നേതാവ് ടോം വടക്കന്‍ കേരളത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയായേക്കുമെന്ന് സൂചന . തൃശൂരിലോ ചാലക്കുടിയിലോ സ്ഥാനാര്‍ത്ഥിയാകുമെന്നാണ് റിപ്പോര്‍ട്ട്. അല്‍പ്പം മുമ്ബാണ് ടോം വടക്കന്‍ ബിജെപിയില്‍ ചേര്‍ന്നത്. കോണ്‍ഗ്രസ് വാക്താവും എഐസിസി സെക്രട്ടറിയുമായിരുന്നു ടോം
കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദില്‍ നിന്നാണ് അംഗത്വം സ്വീകരിച്ചത്.പ്രധാനമന്ത്രിയുടെ വ്യക്തിത്വം തന്നെ ആകര്‍ഷിച്ചുവെന്നും ടോം വടക്കന്‍ കൂട്ടിച്ചേര്‍ത്തു. വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു ടോം വടക്കന്‍ പാര്‍ട്ടി മാറിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പാര്‍ട്ടി അദ്ദേഹത്തിന് സീറ്റ് നല്‍കിയിരുന്നില്ല. ശശി തരൂര്‍ മത്സരിക്കുന്ന സമയത്തും ടോം വടക്കന്റെ പേര് ഉയര്‍ന്നുവന്നിരുന്നു.
കഴിഞ്ഞ നാലുദിവസം മുമ്ബ് വരെ കോണ്‍ഗ്രസ് പാര്‍ട്ടിക്കുവേണ്ടി ചാനല്‍ ചര്‍ച്ചകളില്‍ ടോം വടക്കന്‍ എത്തിയിരുന്നു. ടോം വടക്കന്റെ പാര്ട്ടിമാറ്റാം ഒരു ട്രെയ്ലര് മാത്രമാണെന്നും യഥാര്‍ത്ഥ കളികള്‍ ഇനിയും കാണാനിരിക്കുന്നതേയുള്ളുവെന്ന് കേന്ദ്രമന്ത്രി രവി ശങ്കര്‍ പ്രസാദ് പറഞ്ഞു.