തെന്നിന്ത്യന്‍ താരം വിശാലിന്റെയും
തെലുങ്ക് നടി അനീഷ അല്ല റെഡ്ഢിയുടെയും വിവാഹ നിശ്ചയം കഴിഞ്ഞു. ഹൈദരബാദിലെ
സ്വകാര്യ ഹോട്ടലിലായിരുന്നു ചടങ്ങുകള്‍. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും
മാത്രമാണ് നിശ്ചയത്തിന് എത്തിയത്.
തമിഴ് സിനിമയില്‍ നിന്നും സുന്ദര്‍.സി, ഖുശ്ബു,
രമണ, പശുപതി, നന്ദ, ശ്രീമാന്‍ തുടങ്ങിയ പ്രമുഖര്‍ പങ്കെടുത്തു. വിവാഹത്തീയതി
പിന്നീട് ഔദ്യോഗികമായി അറിയിക്കുമെന്ന് ഇരുവരോടും അടുത്ത വൃത്തങ്ങള്‍
സൂചിപ്പിച്ചു. ഈ വര്‍ഷം ജനുവരിയിലാണ് വിവാഹിതരാകാന്‍ പോകുന്ന വാര്‍ത്ത ഇരുവരും
അറിയിച്ചത്.
ഹൈദരബാദില്‍ ബിസിനസുകാരനായ വിജയ് റെഡ്ഢിയുടെയും പദ്മജയുടെയും
മകളാണ് അനീഷ. വിജയ് ദേവരക്കൊണ്ട നായകനായ പെല്ലു ചുപലു, അര്ജുന് റെഡ്ഢി എന്നീ
സിനിമകളില്‍ അനീഷ വേഷമിട്ടിട്ടുണ്ട്.