കൊടുങ്ങല്ലൂര്‍: ന്യൂസിലന്‍ഡിലെ െ്രെകസ്റ്റ്ചര്ച്ചിലുണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി യുവതി അന്‍സി ബാവയുടെ കൊടുങ്ങല്ലൂരിലെ വീട് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് സന്ദര്‍ശിച്ചു. മൃതദേഹം നാട്ടിലെത്തിക്കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിച്ചതായി അദ്ദേഹം കുടുംബാംഗങ്ങളെ അറിയിച്ചിട്ടുണ്ട്.
നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് മൃതദേഹം കൈമാറുന്ന മുറയ്ക്ക് എത്രയും വേഗം ഇവിടെ എത്തിക്കാന്‍ നോര്‍ക്കയും നടപടി സ്വീകരിക്കും. സാന്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്ന കുടുംബത്തെ സഹായിക്കുന്നതിന് സര്‍ക്കാര്‍ ശ്രമിക്കുമെന്നും വിദ്യാഭ്യാസ വായ്പ കുടിശികയുടെ കാര്യത്തിലും ആവശ്യമായ സഹായം സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതിന് ശ്രമിക്കുമെന്നും കോടിയേരി പറഞ്ഞു.
സഹായം ആവശ്യപ്പെട്ടു അന്‍സിയുടെ മാതാവ് കോടിയേരിക്ക് നിവേദനം നല്കി. വനിത കമ്മീഷന് ചെയര്‍പേഴ്സണ്‍ എം.സി.ജോസഫൈന്, സിപിഎം ജില്ലാ സെക്രട്ടറി എഎം. വര്‍ഗീസ്, സംസ്ഥാന കമ്മിറ്റി അംഗം കെ.ചന്ദ്രന്‍പിള്ള, പി.കെ.ചന്ദ്രശേഖരന്, പി.എം. അഹമ്മദ്, നഗരസഭ ചെയര്മാന് കെ.ആര്.ജൈത്രന്‍, അന്പാടി വേണു എന്നിവരും സംസ്ഥാന സെക്രട്ടറിക്കൊപ്പം ഉണ്ടായിരുന്നു.