ന്യൂദല്‍ഹി: ലോകത്തിലെ ഏറ്റവും ചെലവു കുറഞ്ഞ പത്തു നഗരങ്ങളുടെ
പട്ടികയില്‍ ഇന്ത്യയിലെ പ്രധാന മെട്രോ നഗരങ്ങളായ ദല്‍ഹി, ബംഗളുരു, ചെന്നൈ തുടങ്ങിയ
നഗരങ്ങളും. ദ എക്കണോമിസ്റ്റിന്റെ ഇന്റലിജെന്‍സ് യൂണിറ്റ് നടത്തിയ പഠനത്തില്‍
ലോകത്തെ ഏറ്റവും ചെലവ് കൂടിയ നഗരങ്ങള്‍ സിംഗപൂര്‍, ഹോങ് കോങ്, പാരിസ്
എന്നിവയാണ്.
ഏറ്റവും ചെലവ് കുറഞ്ഞ നഗരങ്ങള്‍ വെനസ്വേലയിലെ കാരകസ് ആണ്.
ഏറ്റവും ചിലവേറിയ നഗരം എന്ന ഖ്യാതി തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് സിംഗപ്പൂരിന്
ലഭിക്കുന്നത്.