ആര്യയും സയേഷയും തമ്മിലുളള വിവാഹം ആരാധകരും സിനിമാ ലോകവും ഒന്നടങ്കം ആഘോഷിച്ചിരുന്നു. ഗജനീകാന്ത് എന്ന സിനിമയുടെ സെറ്റില്‍ പരിചയപ്പെട്ട ഇരുവരും വിവാഹിതരാകാന്‍ തീരുമാനിച്ചത് ആരാധകരെ ഒന്നടങ്കം സന്തോഷത്തിലാഴ്ത്തിയിരുന്നു. ആര്യയുടെ വിവാഹം എന്ന് നടക്കുമെന്നുളള പ്രേക്ഷകരുടെ ആകാംക്ഷകള്‍ക്കെല്ലാം വിരാമമിട്ടുകൊണ്ടായിരുന്നു കല്യാണം നടന്നത്.
വിവാഹത്തിലും തുടര്‍ന്ന് നടന്ന റിസ്പഷനിലും എല്ലാം തന്നെ താരങ്ങളും സുഹൃത്തുകളുമെല്ലാം തന്നെ പങ്കെടുത്തിരുന്നു. ഇതിന്റെയെല്ലാം ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയും ചെയ്തിരുന്നു. വിവാഹ ശേഷവും താരജോഡികളുടെ വിശേഷങ്ങള്‍ അറിയാനായി വലിയ താല്പര്യമാണ് ആരാധകര്‍ കാണിക്കാറുളളത്. ഇപ്പോഴിതാ താരങ്ങളുടെ ഹണിമൂണ്‍ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായിരിക്കുകയാണ്.