പൊതു സദസില്‍ രാധാരവിയെന്ന മുതിര്‍ന്ന താരം തന്നെ അപമാനിച്ചതിനെതിരെ ശക്തമായി രംഗത്ത് വന്നിരിക്കുകയാണ് നയന്‍താര. കഴിഞ്ഞ ദിവസം സിനിമയുടെ പ്രമോഷന് പരിപാടിക്കിടെയാണ് അശ്ലീല ചുവയുള്ള പരാമര്‍ശവുമായി രാധാരവി നയന്‍താരയെ അപമാനിച്ചത്. തുടര്‍ന്ന് നയന്‍സിന്റെ കാമുകന് വിഘ്നേഷ് രാധാരവിക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തി.
ഇപ്പോള്‍ നയന്‍താര നേരിട്ട് പത്രക്കുറിപ്പ് നല്‍കിയിരിക്കുകയാണ്. രാധാരവിയെപ്പോലെയുള്ളവരെയും പ്രസവിച്ചത് ഒരു സ്ത്രീയാണ്. സമൂഹത്തിന് മാതൃയാവേണ്ട ആളാണ് അയാള്‍. പക്ഷെ സ്ത്രീവിരുദ്ധതയുടെ റോള്‍ മോഡലാണ് അയാള്‍. സ്ത്രീകളെ ലൈഗീക അധിക്ഷേപം നടത്തുമ്പോള്‍ ഇത്തരത്തില്‍ മുരടിച്ച പുരുഷന്മാര്ക്ക് പൗരുഷം കൈവരുന്നത് പോലെയാണ്. ഇവരുടെയൊക്കെ വീട്ടിലുള്ള സ്ത്രീകളോട് തനിക്ക് സഹതാപമാണ് ഉള്ളത്.
പണിയില്ലാതെ അപ്രസക്തരായ രാധാരവിയെപ്പോലെയുള്ളവര് വെള്ളിവെളിച്ചത്തിലേക്ക് വീണ്ടുമെത്താന്‍ നടത്തുന്ന പരാമര്‍ശങ്ങളാണ് ഇതൊക്കെ. അതിനാണ് വിലകുറഞ്ഞ പ്രയോഗങ്ങളെ അവര്‍ ആശ്രയിക്കുന്നത്. രാധാരവി തെറ്റ് ചെയ്തപ്പോള്‍ രാധാരവിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതിന് ഡിഎംകെ നേതാവ് സ്റ്റാലിനോട് നയന്‍താര നന്ദി പറയുകയും ചെയ്തു. ഇതിനൊപ്പം തമിഴ് താര സംഘടനയായ നടികര്‍ സംഘം സ്ത്രീകളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് പ്രത്യേക സമിതി രൂപീകരിക്കണമെന്നും നയന്‍താര വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെട്ടു.