ന്യായ വിസ്താരം കഴിഞ്ഞു, സ്വര്‍ഗ്ഗത്തിന്റെ
ഗോപുര വാതിലടഞ്ഞു,
നീതിമാനായ ദൈവത്തിന്റെ മുന്നിലെ
വേദനയായ് യൂദാ നിന്നു !
യൂദാ ചോദിച്ചു : " ഞാനില്ലായിരുന്നെങ്കി
ലേശുവിന് ദവ് ത്യമെന്താവും ?
കാല ഘട്ടങ്ങള്‍ പ്രവാചകന്മാരിലൂ
ടോതിയാതൊക്കെയും വ്യര്‍ത്ഥം ?
അന്നത് സംഭവിച്ചില്ലായിരുന്നെങ്കി
ലെന്തായിരുന്നേനവസ്ഥ ?
ഇന്ന് വരെയത് വിറ്റു കാശാക്കിയോര്
ക്കന്തുള്ളു ന്യായം നിരത്താന്‍ ?
ആടിയു, മന്തവു മെല്ലാമറിയുന്ന
നീതിമാനല്ലയോ ദൈവം ?
യൂദായിതു തന്നെ ചെയ്യുമെന്നങ്ങേക്കു
ഭാവനയില്ലായിരുന്നോ ?
വാദ മുഖങ്ങളുയരവേ ദൈവത്തിന്
നീതി പീഠങ്ങള്‍ നടുങ്ങി !
വേദനയോടെ യെഴുന്നേറ്റു പോയ് ദൈവം
കോടതിയന്നു പിരിഞ്ഞു !