അബര്ഡീന് സെന്റ്ജോര്‍ജ് യാക്കോബായാ സുറിയാനി ഓര്‍ത്തഡോക്സ് പള്ളിയില്‍, പള്ളിയുടെ കാവല്‍ പിതാവും, അത്ഭുത പ്രവര്‍ത്തകനായ മോര് ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാള്‍ ആത്മീയ നിറവോടെ ആചരിക്കുവാന്‍ പള്ളി ഒരുങ്ങി കഴിഞ്ഞു . വി .ഗീവര്‍ഗ്ഗിസ് സഹദായുടെ മദ്ധ്യസ്ഥതയില്‍ അഭയപ്പെട്ടു അനുഗ്രഹം പ്രാപിക്കുവാന്‍ ഏവരേയും സാദരം ക്ഷണിക്കുന്നു. പരിശുദ്ധന്റെ ദിവ്യ മദ്ധ്യസ്ഥത മുഖാന്തരമായി അനുഗ്രഹം ലഭിച്ച വിശ്വാസികളുടെ അനുഭവ സാക്ഷ്യങ്ങള്‍ ധാരാളം ആളുകള്‍ക്ക് ഈ ദേവാലയത്തിലേക്ക് കടന്നു വരുവാന്‍ പ്രേരണ നല്കുന്നു. ഇടവകയുടെ കാവല്‍ പിതാവ്, വി. ഗീവര്‍ഗ്ഗീസ് സഹദായുടെ ഓര്‍മ്മ പ്പെരുന്നാളും, ഇടവക ദിനവും 2019 മെയ്3,4, (വെള്ളി,ശനി, ) തീയതികളില്‍ അബര്ഡീന് മാസ്ട്രിക്ക് െ്രെഡവിലുള്ള സെന്റ് ക്ലെമെന്റ്സ് എപ്പിസ്കോപ്പല്‍ പള്ളിയില്‍ (St .Clements Episcopal Church, Mastrick Drive, Aberdeen, Scotland, UK, AB 16 6 UF) വച്ചു ഡല്‍ഹി ഭദ്രസന മെത്രാപ്പൊലീത്ത അഭിവന്ദ്യ കുര്യാക്കോസ് മോര് യൗസേബിയോസ് തിരുമേനിയുടെ മുഖ്യാ കാര്‍മ്മികത്വത്തില്‍ വി. കുര്‍ബ്ബാനയോടുകൂടി ഭക്തിയാദരപൂര്‍വ്വം ആഘോഷിക്കുവാന്‍ കര്‍ത്താവില്‍ പ്രത്യാശിക്കുന്നു.
സ്കോട്ലാന്‍ഡിലെ ആദ്യയാക്കോബായദേവാലയമായ അബര്ഡീന് സെന്റ്ജോര്‍ജ് യാക്കോബായാ സുറിയാനി ഓര്‍ത്തഡോക്സ് പള്ളിയില്‍ പെരുന്നാള്‍ ചടങ്ങുകള്‍ക്ക് മുഖ്യഅഥിതി ആയി ഡല്‍ഹി ഭദ്രസനമെത്രാപ്പൊലീത്ത അഭിവന്ദ്യ കുര്യാക്കോസ് മോര് യൗസേബിയോസ് തിരുമേനി ഏപ്രില്‍ മാസം 30തീയതി വൈകുന്നേരം 8:15 നു അബര്ഡീന് എയര്‍പോര്‍ട്ടില്‍ വന്നു ചേരുമ്പോള്‍ പള്ളി ഭാരവാഹികള്‍ ചേര്‍ന്ന് സ്വികരിക്കുന്നതാണു.
2019 മെയ് 3 ?ീ തീയതി വെള്ളിയാഴ്ച്ച വൈകുന്നേരം 6ന് പള്ളിയില്‍ എത്തി ചേരുമ്പോള്‍ അഭിവന്ദ്യ കുര്യാക്കോസ് മോര് യൗസേബിയോസ് തിരുമേനിക്ക് സ്വികരണം നല്‍കുന്നതും, 6:05ന് കൊടി ഉയര്‍ത്തുന്നതോടു കൂടി പെരുന്നാള്‍ ചടങ്ങുകള്‍ ആരംഭിക്കുന്നതാണു. തുടര്‍ന്ന് വൈകുന്നേരം 6.15ന് സന്ധ്യാ പ്രാര്‍ത്ഥനയും, സുവിശേഷ പ്രസംഗം, സണ്‍ഡേ സ്കൂള്‍ വാര്‍ഷികം നടത്തപ്പെടുന്നതുമാണ്.
മെയ് 4 ?ീ തീയതി ശനിയാഴ്ച്ച രാവിലെ 9 ന് പ്രഭാത നമസ്കാരവും തുടര്‍ന്ന് അഭിവന്ദ്യ കുര്യാക്കോസ് മോര് യൗസേബിയോസ് തിരുമേനിയുടെ മുഖ്യാ കാര്‍മ്മികത്വത്തില്‍ വി. കുര്‍ബ്ബാനയും, വി.ഗീവര്‍ഗ്ഗീസ് സഹദായോടുള്ള മദ്ധ്യസ്ഥ പ്രാര്‍ത്ഥന, അനുഗ്രഹ പ്രഭാഷണം, പാരമ്പര്യമായി നടത്തപ്പെടുന്ന പ്രദക്ഷിണം, പ്രദിക്ഷണത്തില്‍ അബര്ഡീന് ചെണ്ട മേളം ഉണ്ടായിരിക്കുന്നതും, തുടര്‍ന്ന് ആശിര്‍വാദം, കൈമുത്ത്, ആദ്യഫലലേലം, നേര്‍ച്ചസദ്യ, കൊടിതാഴ്ത്തല്‍ എന്നിവയോടു കൂടി പെരുന്നാള്‍ ചടങ്ങുകള്‍ സമാപിക്കുന്നതാണ്. വിശ്വാസത്തോടും, പ്രാര്‍ത്ഥനയോടുംകൂടി നേര്‍ച്ചകാഴ്ച്ചകളുമായി വന്നു സംബന്ധിച്ച് അനുഗ്രഹീതരാകുവാന്‍ ഏവരെയും കര്‍ത്തൃനാമത്തില്‍ ക്ഷണിച്ചുകൊള്ളുന്നു.
ചആ 1: പെരുന്നാള്‍ ഷെയര്‍ ക്ഷ 30 /അടച്ചു വി. കുര്‍ബ്ബാന ഏറ്റു നടത്തുന്നതിന് അവസരം ഉണ്ടായിരിക്കും
2: ആദ്യ ഫല ലേലത്തിനുള്ള ലേലസാധനങ്ങള്‍ എല്ലാ ഭവനങ്ങളില്‍ നിന്നും കൊണ്ടുവരേണ്ടതാണ്
3: 2019 ലെ ജെ .എസ് .വി .ബി .എസ് ഓഗസ്റ്റ് 15, 16,17, വ്യാഴം, വെള്ളി, ശനി ദിവസങ്ങളില്‍ നടത്തപ്പെടുന്നതാണ്.
4: എല്ലാ മാസവും ഒന്നാമത്തെയും മൂന്നാമത്തെയും ഞായാറാഴ്ച രാവിലെ 7 നു പ്രഭാത നമസ്കാരവും,തുടര്‍ന്ന് വി. കുര്‍ബ്ബാനയും തലേ ദിവസം ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് സണ്ഡേസ്കൂളും തുടര്‍ന്ന് സന്ധ്യാ പ്രാര്‍ത്ഥനയും ഉണ്ടായിരിക്കും.
2019 മെയ്3 വെള്ളി
06:00 PM അഭിവന്ദ്യ കുര്യാക്കോസ് മോര് യൗസേബിയോസ് തിരുമേനിക്ക് സ്വികരണം
06:05 PM കൊടി ഉയര്‍ത്തല്‍ (റവ.ഫാ: എല്‍ദോ കുപ്പുമല പുത്തന്‍പുര)
06.15 PM സന്ധ്യാ പ്രാര്‍ത്ഥന
07.00 PM സുവിശേഷ പ്രസംഗം: അഭിവന്ദ്യ കുര്യാക്കോസ് മോര് യൗസേബിയോസ്
07: 00 PM സണ്‍ഡേ സ്കൂള്‍ വാര്‍ഷികം
2019 മെയ് 4 ശനി
09:00 AM പ്രഭാത നമസ്കാരം
09:30 AM വി. കുര്‍ബ്ബാന : അഭിവന്ദ്യ കുര്യാക്കോസ് മോര് യൗസേബിയോസ്സ്മെത്രാപ്പൊലീത്ത
10:30 AM വി. ഗീവര്‍ഗീസ് സഹദായോടുള്ള മദ്ധ്യസ്ഥ പ്രാര്‍ത്ഥന
10:45 AM അനുഗ്രഹ പ്രഭാഷണം
11:00 AM പ്രദക്ഷിണം, ആശിര്‍വാദം, കൈമുത്ത്, ആദ്യഫലലേലം , നേര്‍ച്ചസദ്യ
01:30 PM കൊടി താഴ്ത്തല്‍
പള്ളിയുടെ വിലാസം. St .Clements Episcopal Church , Mastrick Drive ,
AB 16 6 UF , Aberdeen , Scotland , UK .
കുടുതല്‍ വിവരങ്ങള്‍ക്ക് :
വികാരി റവ ഫാ: എല്‍ദോ കുപ്പുമല പുത്തന്‍പുര +37253245649
സെക്രട്ടറി രാജു വേലംകാല 07789411249, 01224 680500
ട്രഷറാര്‍ ജോണ്‍ വര്‍ഗീസ് 07737783234, 01224 467104