തീയേറ്ററുകളില്‍ പ്രദര്‍ശനം തുടരവെ മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫര്‍ ആമസോണ്‍ പ്രൈമിലേക്ക്. റിലീസിന്റെ അന്‍പതാം ദിനത്തിലാണ് ആമസോണ്‍ ചിത്രം സ്ട്രീം ചെയ്യാന്‍ ഒരുങ്ങുന്നത്. നാളെയാണ് (16 വ്യാഴം) ലൂസിഫര്‍ തീയേറ്ററുകളില്‍ അന്‍പത് ദിനങ്ങള്‍ പൂര്‍ത്തിയാക്കുന്നത്.മലയാളത്തില്‍ കൂടാതെ തമിഴിലും തെലുങ്കിലും ചിത്രം കാണാനാകുമെന്നും ട്വീറ്റില്‍ പറയുന്നു. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രം ബോക്സ് ഓഫീസില്‍ വന്‍ വിജയമായിരുന്നു. നൂറ്റമ്ബതു കോടി കളക്ഷന്‍ നേടിയ ചിത്രം മാര്‍ച്ച് 28നാണ് റിലീസായത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല