കുവൈത്ത് : സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് മഹാഇടവകയുടെ ജൂബിലി വേദ മഹാ വിദ്യാലയത്തിന്റെ ആഭിമുഖ്യത്തിലുള്ള ഓര്‍ത്തഡോക്സ് വെക്കേഷന് ബൈബിള്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്കുവാന് കുവൈത്തില്‍ എത്തിച്ചേര്‍ന്ന ഫാ. ബിജോയ് ജോര്‍ജിനു ഊഷ്മള സ്വീകരണം. മഹാഇടവക വികാരി ഫാ. ജേക്കബ് തോമസ്, ഇടവക ട്രഷറാര്‍ മോണീഷ് പി. ജോര്‍ജ്, ഇടവക സെക്രട്ടറി ജിജി ജോണ്‍, സണ്ഡേസ്ക്കൂള് ഡെപ്യൂട്ടി ഹെഡ്മാസ്റ്റര് ഷിബു പി. അലക്സ്, സെക്രട്ടറി എബി സാമുവേല്‍, ഒ.വി.ബി.എസ് സൂപ്രണ്ട് മനോജ് തോമസ്, ഡെപ്യൂട്ടി സൂപ്രണ്ട് ജേക്കബ് റോയ് എന്നിവര്‍ ചേര്‍ന്ന് വിമാനത്താവളത്തില്‍ സ്വീകരണം നല്കി.
മലങ്കര സഭയുടെ ബാഹ്യകേരള ഭദ്രാസനങ്ങളിലെ നിരവധി ഇടവകകളില്‍ ഒവിബിഎസിനു നേതൃത്വം നല്‍കിയിട്ടുള്ള അച്ചന് നിലവില്‍ മുംബൈ ഭദ്രാസനത്തിലെ കല്യാണ്‍ ഈസ്റ്റ് സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് ഇടവക വികാരി, റോഹ ഗ്രീഗോറിയന് പബ്ളിക് സ്കൂള്‍ അധ്യാപകന് എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചുവരുന്നു.
ജൂണ്‍ 6 മുതല്‍ സിറ്റി, നാഷണല്‍ ഇവാഞ്ചലിക്കല്‍ ചര്‍ച്ചില്‍ ആരംഭിക്കുന്ന ക്ലാസുകള്‍ ജൂണ്‍ 20നു അവസാനിക്കും.
റിപ്പോര്‍ട്ട്: സലിം കോട്ടയില്‍