റിയാദ്: കേളി കലാസാംസ്കാരിക വേദിയ സുലൈ ഏരിയ സുലൈ യൂണിറ്റ് കമ്മിറ്റി അംഗങ്ങളായ അന്‍വര്‍ സാദത്തിനും അന്‍വര്‍ പാറമ്മലിനും യൂണിറ്റിന്റെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്കി.
17 വര്‍ഷമായി പ്രവാസിയായ മലപ്പുറം ജില്ലയിലെ ഒതുക്കുങ്ങല്‍ സ്വദേശിയായ അന്‍വര്‍ സാദത്ത് ഒതൈം ഹൈപ്പര്‍ മാര്‍ക്കറ്റിലെ ജീവനക്കാരനായിരുന്നു. 18 വര്‍ഷമായി പ്രവാസിയായ അന്‍വര്‍ പാറമ്മല്‍ ഐക്കിയ കമ്പനിയില്‍ ജീവനക്കാരനായിരുന്നു. മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ സ്വദേശിയാണ്.
യൂണിറ്റ് പ്രസിഡന്റ് മുഹമ്മദ് ഖാന് അധ്യക്ഷത വഹിച്ച യോഗത്തില്‍ യൂണിറ്റ് സെക്രട്ടറി കാഹിം ചേളാരി സ്വാഗതം പറഞ്ഞു. കേളി കേന്ദ്ര സാംസ്കാരിക സമിതി കണ്‍വീനര്‍ ടി.ആര്. സുബ്രമണ്യന്‍, സുലൈ ഏരിയ സെക്രട്ടറി ബോബി മാത്യു, ഏരിയ രക്ഷാധികാരി സമിതി കണ്‍വീനര്‍ ബാലക്യഷ്ണന്, ലത്തിഫ്, ഫക്രുദ്ദീന്‍, ജോര്‍ജ്, കമാല്‍, ഷാജില്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. യൂണിറ്റ് സെക്രട്ടറി കാഹിം ചേളാരി, അന്‍വര്‍ സാദത്തിനും ഫക്രുദ്ദീന്‍ അന്‍വര്‍ പാറമ്മലിനും ഉപഹാരങ്ങള്‍ സമ്മാനിച്ചു. അന്‍വര്‍ സാദത്തും, അന്‍വര്‍ പാറമ്മലും നന്ദി പറഞ്ഞു.