വിയന്ന: ഓസ്ട്രിയയിലെ പ്രഥമ എക്സോട്ടിക് സൂപ്പര്‍ മാര്‍ക്കറ്റായ പ്രോസി സംഘടിപ്പിക്കുന്ന 19ാമത് എക്സോട്ടിക് ഫെസ്റ്റിവല്‍ ജൂണ്‍ 14, 15 തിയതികളില്‍ വിയന്നയിലെ ഏഴാമത്തെ ജില്ലയിലുള്ള കാന്‍ഡല്‍ഗാസെയില്‍ നടക്കും. രണ്ടു ദിവസങ്ങളിലായി സംഘടിപ്പിക്കുന്ന ഫെസ്റ്റിവല്‍ രാവിലെ 11 ന് ആരംഭിച്ച് രാത്രി 10ന് അവസാനിക്കും.
ഓസ്ട്രിയയിലെ നൈജീരിയന്‍ അംബാസഡര്‍ വിവിയന്‍ എന്‍. ആര്. ഒക്കെകെ മുഖ്യാതിഥിതിയായി പങ്കെടുത്ത് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. തെന്നിന്ത്യന്‍ ചലച്ചിത്ര താരം ബാബു ആന്റെണി വിശിഷ്ടാതിഥിയായി പങ്കെടുക്കും. വിവിധ സംസ്കാരങ്ങളില്‍ നിന്നുള്ളവരുടെ ഒത്തുചേരലിനും, ബഹുസ്വരതയ്ക്കും, ഉദ്ഗ്രഥനത്തിനും, മതമൈത്രിക്കും ഊന്നല്‍ നല്കി സംഘടിപ്പിക്കുന്ന മേളയില്‍ രാജ്യത്തിനകത്തും പുറത്തുനിന്നുമുള്ള വിശിഷ്ട വ്യക്തികളും വിവിധ രാജ്യങ്ങളില്‍ നിന്നുള്ള മുന്നൂറിലധികം കലാകാരന്മാരും എണ്ണായിരത്തോളം സന്ദര്‍ശകരും പങ്കെടുക്കുന്ന രാജ്യാന്തര ഫെസ്റ്റിവലില്‍ രാഷ്ട്രീയ, സാമൂഹ്യ സാംസ്കാരിക മേഖലയില്‍ നിന്നും നയതന്ത്രഞ്ജരും ഉള്‍പ്പെടെ വിവിധ എംബസികളില്‍ നിന്നുള്ള സ്ഥാനപതികളും പങ്കെടുക്കും.
വിയന്ന നഗരത്തിന്റെ പൊതുനിരത്തില്‍ എല്ലാവര്‍ഷവും സംഘടിപ്പിക്കുന്ന ഈ മേള സ്വദേശിയരും വിദേശിയരുമായി ആയിരക്കണക്കിന് ആളുകളെ ആകര്‍ഷിച്ചുവരുന്നു. വിവിധ രാജ്യങ്ങളെ പ്രതിനിധികരിച്ചുള്ള പരമ്പരാഗതനൃത്തവുംപ്രഗത്ഭ ബന്ധുക്കളുടെ ലൈവ് മ്യൂസിക്കും വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ഭക്ഷണ പാനീയങ്ങളും ഫെസ്റ്റിവലിന്റെ പ്രത്യേകതയാണ്. ലാറ്റിന്‍ അമേരിക്കന്‍ ബാന്‍ഡായ ഹാരോള്‍ഡ് ടെയ്ലറിന്റേയും പ്രിന്‍സ് സേക്കയുടെയും ലൈവ് സംഗീത ഷോ ഈ വര്‍ഷത്തെ ഫെസ്റ്റിവലിനെ പ്രധാന ആകര്‍ഷകമാകും. ഫെസ്റ്റിവലിന്റെ രണ്ടാം ദിവസം വൈകുന്നേകം നാസിന് പ്രധാന സമ്മേളനം നടക്കും. തനതായ മേഖലയില്‍ മികവു പുലര്‍ത്തുന്നവരെ ആദരിക്കുന്ന പ്രോസി എക്സലന്‍സ് അവാര്‍ഡ് ചടങ്ങില്‍ സമ്മാനിക്കും.
പ്രവേശനം സൗജന്യമായ പരിപാടിയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നതായി പ്രോസി ഗ്രൂപ്പ് ചെയര്മാന് പ്രിന്‍സ് പള്ളിക്കുന്നേല്‍ അറിയിച്ചു.
റിപ്പോര്‍ട്ട്: ജോബി ആന്റണി