ബര്‍മിംഗ്ഹാം: ലോക പ്രശസ്ത വചന പ്രഘോഷകനായ റവ. ഫാ. സേവ്യര്‍ ഖാന് വട്ടായില്‍, റവ. ഫാ. സോജി ഓലിക്കല്‍ എന്നിവര്‍ നയിക്കുന്ന യൂറോപ്പ് കേന്ദ്രീകരിച്ചു അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രിയുടെ മലയാളം റെസിഡന്‍ഷ്യല്‍ റിട്രീറ്റ് എഫാത്ത കോണ്‍ഫറന്‍സ് ഡിസംബര്‍ 12 വ്യാഴം മുതല്‍ 15 ഞായര്‍ വരെ യുകെയിലെ ഡെര്‍ബിഷെയറില്‍ നടക്കും.
ഫാ. ഷൈജു നടുവത്താനിയില്‍, അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രീസ് ഇന്റര്‍നാഷണല്‍ കോ ഓര്‍ഡിനേറ്റര്‍ ബ്രദര്‍ ഷിബു കുര്യന്, യുകെ കോ ഓര്‍ഡിനേറ്റര്‍ ബ്രദര്‍ സാജു വര്‍ഗീസ് എന്നിവരുടെ നേതൃത്വത്തില്‍ ധ്യാനത്തിനുള്ള ഒരുക്കങ്ങള്‍ നടന്നുവരുന്നു. കുട്ടികള്‍ക്കും പ്രത്യേക ശുശ്രൂഷകള്‍ ഉണ്ടായിരിക്കും.
അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രിയുടെ നാല് ദിവസത്തെ താമസിച്ചുള്ള ഈ ധ്യാനത്തിലേക്ക് ബുക്കിംഗ് ആരംഭിച്ചു കഴിഞ്ഞു. അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രിയുടെ വെബ്സൈറ്റില്‍ നേരിട്ട് സീറ്റുകള്‍ ബുക്ക് ചെയ്യാവുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
അനീഷ് തോമസ് 07760254700
ബാബു ജോസഫ് 07702061948
റിപ്പോര്‍ട്ട്: ബാബു ജോസഫ്