നന്മകളായിരം പേറിയെത്തും, തവ
ജന്മദിനമാമീ പുണ്യനാളില്‍,
ആനന്ദത്തേനൂറും, ആശംസകളുടെ
ആയിരം ചേലെഴും പൂച്ചെണ്ടുകള്‍!
ഭവ്യത തന് പ്രതിരൂപമാം നിങ്ങള്‍ തന്
സര്‍വ്വരും വാഴ്ത്തി പുകഴ്ന്നരുളും,
കാവ്യലോകത്തിലുമെന്നും, നറു നവ-
കാവ്യങ്ങളൂറട്ടെ, തൂലികയില്‍!
അല്ലയോ സോദരീ, എല്‍സി മാഡം, മേലും
അല്ലലില്ലാത്തൊരു ജീവിതവും,
ആയുസ്സു, മാനന്ദ, മഷ്ടസൗഭാഗ്യവും
ആരോഗ്യവും ദൈവം നല്കിടട്ടെ!
എന്നെന്നും നിങ്ങള്‍ തന് കൂടെയുണ്ടാവട്ടെ,
ഏവരും വാഴ്ത്തുമാ വാക്പടുത്വം!
കൈവിരല്ത്തുമ്പത് തുള്ളിത്തുളുമ്പട്ടെ,
കൈതവമേശാത്ത വാങ്മയത്വം!
-----------------------
16.06.2019
ഇ മലയാളിക്ക് എന്ത് പറ്റി? ശവപറമ്പ് പോലെ ശൂന്യം, കുറെ ചിറകു കരിഞ്ഞ കാക്കകളും, കാലും ചിറകും ഒടിഞ്ഞ കാഴുകന്മാരും മാത്രം. അര്‍ത്ഥ ശൂന്യമായ എഴുത്തുകളും അവരുടെ പുറകെ കുറെ വാലാട്ടി പട്ടികളും.
എവിടെ പോയി എഡിറ്ററെ അന്തപ്പനും, അന്‍ട്രുവും, മാതുള്ളയും, വിധ്യധാരനും പിന്നെ ബിരിയാണിക്കുട്ടി മുല്ലാക്കയും?