തെന്നിന്ത്യന്‍ സിനിമാലോകത്തെ പരിചിതയായ അഭിനേത്രികളിലൊരാളാണ് ശ്രുതി ഹരിഹരന്. സിനിമ കമ്ബനി എന്ന ചിത്രത്തിലൂടെയായിരുന്നു ഈ താരം തുടക്കം കുറിച്ചത്. തമിഴിലും തെലുങ്കിലും മലയാളത്തിലുമായി സജീവമായ താരം ഒരിടയ്ക്ക് വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്നു. സിനിമയില്‍ എത്തിയപ്പോള്‍ മുതല്‍ തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തെക്കുറിച്ച് താരം തുറന്നുപറഞ്ഞിരുന്നു. കാസ്റ്റിങ് കൗച്ച്, മീ ടൂ തുറന്നുപറച്ചിലുകള്‍ വൈറലായി മാറുന്നതിനിടയിലായിരുന്നു തുറന്നുപറച്ചിലുകളുമായി താരവുമെത്തിയത്.
മീ ടൂ പോലെയുള്ള തുറന്നുപറച്ചിലുകള്‍ സജീവമായാല്‍ പല വിഗ്രഹങ്ങളും വീണുടയുമെന്ന തരത്തിലുള്ള അഭിപ്രായങ്ങളും ഉയര്‍ന്നുവന്നിരുന്നു. തുറന്നുപറച്ചില്‍ മാത്രമല്ല പരാതിയും നല്കി നിയമപരമായ രീതിയില്‍ നേരിടാനുള്ള ആര്‍ജ്ജവവും താരം പ്രകടിപ്പിച്ചിരുന്നു. വിവാഹം കഴിഞ്ഞ കാര്യം മറച്ചുവെന്ന തരത്തില്‍ ശ്രുതിക്കെതിരെയും രൂക്ഷവിമര്‍ശനങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു.
ജീവിതത്തിലേക്ക് കുഞ്ഞതിഥി എത്തുന്നതിന്റെ സന്തോഷം പങ്കുവെച്ച് എത്തിയിരിക്കുകയാണ് ശ്രുതി ഇപ്പോള്‍. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് ഗര്‍ഭിണിയാണെന്ന സന്തോഷം പങ്കുവെച്ചത്. നിറവയറുമായി നില്ക്കുന്ന ചിത്രവും താരം പോസ്റ്റ് ചെയ്തിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ താരത്തിന്റെ പോസ്റ്റ് ഇതിനകം തന്നെ വൈറലായി മാറിയിരുന്നു. ഡാന്‍സറായ റാമാണ് താരത്തെ ജീവിതസഖിയാക്കിയത്. നിരവധി പേരാണ് താരകുടുംബത്തിന് ആശംസ അറിയിച്ച് രംഗത്തെത്തിയിട്ടുള്ളത്.