ഡാളസ്സ്: മാറാനാഥ ഫുള്‍ഗോസ്പല്‍ ചര്‍ച്ച വാര്‍ഷിക കണ്‍വന്‍ഷനും, വി ബി എസും ജൂലായ് 21 മുതല്‍ 27 വരെ വെസ്റ്റ് ബ്രൂട്ടണിലുള്ള ഹാളില്‍ വെച്ച് നടത്തപ്പെടുന്നു.
ജൂലായ് 21 മുതല്‍ 27 വരെ വൈകിട്ട് 6.45 മുതല്‍ സുവിശേഷ യോഗങ്ങളും, വെള്ളിയാഴ്ച വരെ രാവിലെ 9 മുതല്‍ വി ബി എസ് ഉണ്ടായിരിക്കും.
ഈ വര്‍ഷത്തെ കണ്വന്ഷന് റവ ഡോ മിച്ചു ക്ലെ, പാസ്റ്റര്‍ ജോണ്സന് മെമംന, പാസ്റ്റര്‍ സ്കോട്ട് ക്യാമ്പ്, പാസ്റ്റര്‍ റജി മാത്യു, പാസ്റ്റര്‍ ജസ്റ്റിന് ജേക്കബ്, പാസ്റ്റര്‍ ബെഥേല്‍ പി ജേക്കബ് തുടങ്ങിയവര്‍ വചന പ്രഘോഷണം നടത്തും.
സുവിശേഷ യോഗങ്ങളിലേക്കും, വി ബി എസ്സിലും പങ്കെടുക്കുന്നതിന് ഏവരേയും ക്ഷണിക്കുന്നതായി പബ്ലിസിറ്റി കണ്‍വീനര്‍ പാസ്റ്റര്‍ സാലു ഡാനിയേല്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്- 972 288 0482