ഒന്നാം മോദി സര്‍ക്കാരിലെ കരുത്തുറ്റ മന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ സുഷമാ സ്വരാജിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് സിനിമാ ലോകവും. മോഹന്‍ലാല്‍, മഞ്ജു വാരിയര്‍, കുഞ്ചാക്കോ ബോബന്, സുരേഷ് ഗോപി, പൃഥ്വിരാജ്, നിവിന്‍ പോളി എന്നിവരാണ് അനുസ്മരിച്ചത്.
ബോളിവുഡില്‍ നിന്നും ആയുഷ്മാന്‍ ഖുറാന, അര്ജുന് കപൂര്‍, അനുഷ്കാ ശര്‍മ്മ, പരിണീതി ചോപ്ര, സ്വര ഭാസ്കര്‍, വിശാല്‍ ദദ്ലാനി, ബോമന്‍ ഇറാനി, റിതേഷ് ദേശ്മുഖ് തുടങ്ങിയതാരങ്ങളും സമൂഹമാധ്യമങ്ങളിലൂടെ ദുഖം രേഖപ്പെടുത്തി.
വൃക്കരോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന മുന്‍ മന്ത്രി ഇന്നലെ വൈകിട്ട് ഹൃദയാഘാതം ഉണ്ടായതിനേത്തുടര്‍ന്നാണ് മരിച്ചത്. സ്വവസതിയിലും ബിജെപി ആസ്ഥാനത്തും പൊതുദര്‍ശനം നടക്കും. വൈകിട്ട് മൂന്ന് മണിയോടെ സംസ്കാരവും നടന്നു.