കല്യാണ്‍ ഡവലപ്പേഴ്സ് തിരുവനന്തപുരത്തെ നാലാമത് പദ്ധതിക്ക് തുടക്കമിട്ടു
Published on 21 August, 2019
തിരുവനന്തപുരം: കല്യാണ്‍ ജൂവലേഴ്സിന്റെ സഹോദര സ്ഥാപനമായ കല്യാണ്‍ ഡവലപ്പേഴ്സ് തിരുവനന്തപുരത്തെ നാലാമത് പദ്ധതിയായ കല്ല്യാണ്‍ ഗേറ്റ്വേയ്ക്ക് തുടക്കമിട്ടു. എന്‍ എച്ച് ബൈപാസില്‍ ലുലു മാളിന് സമീപമാണ് പുതിയ ഭവന പദ്ധതി.
സ്വിമ്മിംഗ് പൂള്, ജിം, ക്ലബ് ഹൗസ്, മിനി തീയേറ്റര്‍, ഐടി പ്രൊഫഷണലുകള്‍ക്കായുള്ള വര്‍ക്ക് സ്റ്റേഷന്, ഗസ്റ്റ് സ്യൂട്ട് തുടങ്ങി ഏറ്റവും ആഡംബരപൂര്‍ണമായ സൗകര്യങ്ങളോടു കൂടിയ 90 അപ്പാര്‍ട്ട്മെന്റുകളാണ് 14 നിലകളിലായി കല്ല്യാണ്‍ ഗേറ്റ്വേയില് ഉണ്ടാവുക. കോമണ്‍ ഏരിയായിലെ വൈദ്യുതിചെലവ് നിയന്ത്രിക്കുന്നതിനായി സോളാര്‍ പാനലുകളും പദ്ധതിയുടെ ഭാഗമായി സജ്ജീകരിക്കും.
തിരുവനന്തപുരത്ത് തന്നെ പേട്ടയിലും പേരൂര്‍ക്കടയിലും എന്‍ എച്ച് ബൈപാസില്‍ യുഎസ്ടി ഗ്ലോബല്‍ കാമ്പസിന് സമീപവും കല്യാണ്‍ ഡവലപ്പേഴ്സിന്റെ ഭവനപദ്ധതികള്‍ നിര്‍മ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് : +91 9072865555 / +91 9946065555
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല