മെല്‍ബണ്‍: ഓസ്ട്രേലിയിലേക്ക് കുടിയേറാന്‍ ആഗ്രഹിക്കുന്ന
നഴ്സുമാര്‍ക്ക് രജിസ്ട്രേഷന് വേണ്ടിയുള്ള മൂന്നു മാസത്തെ EPION പ്രോഗ്രാമിന് ഓസ്ട്രേലിയിലെ പ്രമുഖ മലയാളി നഴ്സിംഗ് സ്ഥാപനമായ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹെല്‍ത്ത് ആന്‍ഡ് മാനേജ്മെന്റിന് വീണ്ടും അംഗീകാരം ലഭിച്ചു.
സെപ്റ്റംബര്‍ മുതല്‍ ക്ലാസുകള്‍ ആരംഭിക്കുമെന്ന് കോളജിന്റെ സിഇഒ ബിജോ കുന്നും പുറത്ത് അറിയിച്ചു .
നിലവില്‍ അയ്യായിരത്തോളം നഴ്സുമാരുടെ ഒഴിവുകള്‍ ഓസ്ട്രേലിയില്‍ ഉള്ളതായിട്ടാണ് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നത് .ബി എസ് സി നഴ്സിംഗ് ബിരുദവും ILETSസെവന് സ്കോറും ഉള്ളവര്‍ക്കാണ് അപേക്ഷിക്കാനുള്ള യോഗ്യത.
വിവരങ്ങള്‍ക്ക്: 61430959886.
റിപ്പോര്‍ട്ട് : എബി പൊയ്ക്കാട്ടില്‍