അനില്‍ കുമാര്‍ എസ്. ഡിPublished on 31 August, 2019
സൂര്യനുമുമ്പേ ഉണരുന്നവള്‍ ഉപ്പും മുളകും പാകമാക്കി ഭാര്യയായതിന്റെ ക്ഷീണം പെട്ടെന്നൊരു കുളിയില്‍ കഴുകിക്കളയുന്നവള്‍.
തേപ്പുഞ്ഞെ സാരിയില്‍ സ്ത്രീത്വം പൊതിഞ്ഞ് കത്തുന്ന നിരത്തില്‍ കുത്തി നിര്‍ത്തുമ്പോള്‍ മൂടാത്ത മേനിയിലും മറന്നു പോയ പിന്നിലും സൂചി നോട്ടങ്ങളില്‍ മുറിവേല്‍ക്കുന്നവള്‍.
ടാറിലുരഞ്ഞു നില്ക്കുന്ന ചുവന്ന ബസ്സില്‍ ഔചിത്യമില്ലാത്തവര് ആവശ്യത്തിനായി തോണ്ടിയെടുക്കപ്പെടുന്നവള്.
ഓഫീസിലെ ഫയലുകളില്‍ കറിക്കൂട്ടുകളും കളിപ്പാട്ടങ്ങളും കണ്ടുമുട്ടുന്നവള്. അഞ്ചു മണിക്ക് ആകുലതകള്‍ ഒക്കത്തിട്ട് തിടുക്കത്തില്‍ വീട്ടിലേക്കോടുന്നവള്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല