കാന്‍ബറ:സെന്റ് അല്‍ഫോന്‍സ ഇടവകയില്‍ പരിശുദ്ധ കന്യാമറിയത്തിന്റേയും വിശുദ്ധ അല്‍ഫോന്‍സാമ്മയുടേയും തിരുനാളും ഇടവക ദിനാഘോഷവും ഒക്ടോബര്‍ നാല്, അഞ്ച്, ആറ് (വെള്ളി, ശനി, ഞായര്‍) തീയതികളില്‍ നടക്കും.
ഒക്ടോബര്‍ 4 ന് (വെള്ളി) വൈകുന്നേരം 5ന് കൊടിയേറ്റ്, വിശുദ്ധ കുര്‍ബാന എന്നിവയ്ക്ക് ഫാ. ആന്റോ ചിരിയംകണ്ടത്തില് കാര്‍മികത്വം വഹിക്കും. 5 ന് (ശനി) രാവിലെ എട്ടിനു വിശുദ്ധ കുര്‍ബാനയെ തുടര്‍ന്നു വിവിധ കായിക മത്സരങ്ങള്‍ നടക്കും. വൈകുന്നേരം 5 ന് വിവിധ ഫാമിലി യൂണിറ്റുകളും സംഘടനകളും അവതരിപ്പിക്കുന്ന കലാപരിപാടികള്‍ അരങ്ങേറും. തിരുനാള്‍ ദിനമായ 6 ന് (ഞായര്‍) വൈകുന്നേരം 4ന് ആഘോഷമായ തിരുനാള്‍ കുര്‍ബാനക്ക് ഫാ. സെബാസ്റ്റ്യന്‍ മണ്ധപത്തില് കാര്‍മികത്വം വഹിക്കും. തുടര്‍ന്നു പ്രദക്ഷിണം, സ്നേഹവിരുന്ന് എന്നിവ നടക്കും.
തിരുനാളിന്റെ വിജയത്തിനായി ബെന്നി കണ്ണംപുഴ കണ്‍വീനറായി വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നതായി വികാരി ഫാ. ഏബ്രഹാം നാടുകുന്നേല്‍, കൈക്കാരന്മാരായ ജോബി ജോര്‍ജ്, ജോജോ കണ്ണമംഗലം, ജിബിന്‍ തേക്കാനത്ത് എന്നിവര്‍ അറിയിച്ചു