നീനാ (കൗണ്ടി ടിപ്പററി) : നീനാ കൈരളിയുടെ ഈ വര്‍ഷത്തെ ഓണാഘോഷങ്ങള്‍ 'ഓണവില്ല് 2019' എന്ന പേരില്‍ സെപ്റ്റംബര്‍ 14 ന് രാവിലെ 9.30 മുതല്‍ നീനാ സ്കൗട്ട് ഹാളില്‍ നടക്കും.
സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും പ്രതീകമായ ഓണം ഇത്തവണ വൈവിധ്യങ്ങളാര്‍ന്ന പരിപാടികളോടെയാണ് നീനാ കൈരളി ആഘോഷിക്കുന്നത്. കൈരളി അംഗങ്ങള്‍ നാല് ടീമുകളായി തിരിഞ്ഞ് കഴിഞ്ഞ ഒരു മാസമായി വിവിധ മത്സരങ്ങളില്‍ വാശിയോടെ പങ്കെടുത്തു വരികയായിരുന്നു. 14 ന് നടക്കുന്ന ഓണാഘോഷത്തില്‍ വച്ച് വിജയിയായ ടീമിനെ പ്രഖ്യാപിക്കും.
തിരുവാതിര, പുലികളി, ചെണ്ടമേളം, മാവേലിമന്നനെ വരവേല്ക്കല് തുടങ്ങിയ വിവിധ പരിപാടികള്‍ കൊണ്ട് സമ്പുഷ്ടമാണ് ഓണാഘോഷങ്ങള്‍. കാണികളെ ആവേശകൊടുമുടിയില്‍ എത്തിക്കാനായി വിവിധ ഓണക്കളികളും തയാറാക്കിയിട്ടുണ്ട്. മത്സരങ്ങളില്‍ വിജയിച്ചവര്‍ക്കുള്ള സമ്മാനദാനവും ഓണസദ്യയോടെയും ആഘോഷങ്ങള്‍ക്ക് തിരശീല വീഴും.
ഭാരവാഹികളായ ജോമി ജോസഫ്, ഷിന്റോ ജോസ്, രാജേഷ് അബ്രഹാം, നിഷ ജിന്സണ്, ജോസ്മി ജെനില്‍ എന്നിവര്‍ ആഘോഷ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും.
റിപ്പോര്‍ട്ട്: ജയ്സണ്‍ കിഴക്കയില്‍