ഹരികൃഷ്ണന്സിന് ഇന്ന് 21 വയസ്സ് . ഫാസിലിന്റെ സംവിധാനത്തില്‍ മമ്മൂട്ടി, മോഹന്‍ലാല്‍, ജൂഹി ചാവ്ല, കുഞ്ചാക്കോ ബോബന് എന്നിവര്‍ പ്രധാനവേഷങ്ങളില്‍ അഭിനയിച്ച് 1998-ല്‍ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ഹരികൃഷ്ണന്‍സ്.
ഇരട്ടക്ലൈമാസിന്റെ പേരില്‍ ഈ ചിത്രം വിവാദമായിരുന്നു. പ്രണവം ആര്‍ട്സിന്റെ ബാനറില്‍ സുചിത്ര മോഹന്‍ലാല്‍ നിര്‍മ്മിച്ച ഈ ചിത്രം പ്രണവം മൂവീസ് വിതരണം ചെയ്തിരിക്കുന്നു. കഥ, തിരക്കഥ എന്നിവയെല്ലാം നിര്‍വ്വഹിച്ചത് ഫാസില്‍ ആണ്. മധു മുട്ടം സംഭാഷണം രചിച്ചിരിക്കുന്നു.