റിയാദ്: നാല്പതു വര്‍ഷത്തെ പ്രവാസം ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് പോകുന്ന കരുനാഗപ്പള്ളി സ്വദേശി അബ്ദുള്‍ റഷീദിന് മൈത്രി കൂട്ടായ്മ യാത്രയയപ്പു നല്കി.
റിയാദില്‍ പ്രവര്‍ത്തിക്കുന്ന എസ്.കെ നെറ്റ്വര്ക്കിംഗ് കന്പനിയില്‍ കഴിഞ്ഞ മുപ്പത്തിമൂന്നു വര്‍ഷമായി കണ്ട്രി മാനേജറായിരുന്ന അബ്ദുള്‍ സാമൂഹിക സാംസ്കാരിക ജീവകാരുണ്യ രംഗങ്ങളില്‍ നിറസാന്നിധ്യമായിരുന്നു. മൈത്രി കരുനാഗപ്പള്ളി കൂട്ടായ്മ എജുക്കേഷന്‍ വൈസ് ചെയര്മാന് കൂടിയായിരുന്നു ഇദ്ദേഹം.
ബത്ത അസ്മാസ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് സക്കിര്‍ ഷാലിമാര്‍ മൈത്രിയുടെ ഉപഹാരം കൈമാറി. വൈസ് ചെയര്മാന് സലാം കരുനാഗപ്പള്ളി അധ്യക്ഷത വഹിച്ച ചടങ്ങില്‍ നിസാര്‍ പള്ളിക്കശേരില്‍ സ്വാഗതം പറഞ്ഞു. നസീര്‍ ഖാന്, ഷാനവാസ് മുനമ്പത്ത്, ഷംനാദ് കരുനാഗപ്പളളി, സാദിഖ്, മുനീര്‍, നസീമ ബീവി തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍